മുഖ്യമന്ത്രിക്കെതിരെ ഷൂ എറിഞ്ഞ സംഭവം; ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്തത് തെളിവുകളുടെ അടിസ്ഥാനത്തില്‍

മുഖ്യമന്ത്രിക്കെതിരെ ഷൂ എറിഞ്ഞ സംഭവത്തില്‍ 24 ചാനല്‍ റിപ്പോര്‍ട്ടര്‍ വിനീത വി ജിക്കെതിരെ കേസെടുത്തത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍. കേസിലെ മുഖ്യ പ്രതി കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ബേസില്‍ വര്‍ഗീസുമായി റിപ്പോര്‍ട്ടര്‍ വിനീത വി ജി 14 തവണ ഫോണില്‍ ബന്ധപ്പെട്ടു. ഇതിന്റെ വിവരങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു.

READ ALSO:കടുത്ത സാമ്പത്തിക പ്രതിസന്ധി; നടി ലക്ഷ്മികയുടെ കുടുംബത്തിനായി കൈകോര്‍ക്കാം

ഡിസംബര്‍ 10ന് രാവിലെ 10: 59 മുതല്‍ റിപ്പോര്‍ട്ടര്‍ വിനീത കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ബേസില്‍ വര്‍ഗീസുമായി നിരന്തരം ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ഇരുവരും തമ്മില്‍ 66സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ ഉള്‍പ്പെടെ സംസാരിച്ചിട്ടുണ്ട്.
അതേസമയം സംഭവം നടന്ന വൈകിട്ട് 4:15 ന് ശേഷം ഇരുവരും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ല. റിപ്പോര്‍ട്ടറും ബേസില്‍ വര്‍ഗീസും തമ്മിലുള്ള ചാറ്റ് വിവരങ്ങള്‍ സംഭവത്തില്‍ നിര്‍ണായക തെളിവായി. സംഭവസ്ഥലത്തെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണ്.

READ ALSO:ഗാസയ്ക്ക് താങ്ങായി യുഎഇയിലെ നാലാമത്തെ മെഡിക്കൽ സംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News