തിരുവല്ലയില്‍ വൃദ്ധയെ വീടുകയറി വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; പ്രതികള്‍ പിടിയില്‍

തിരുവല്ലയിലെ കല്ലുങ്കലില്‍ 67കാരിയെ വീടുകയറി വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പുളുക്കിഴ് പൊലീസിന്റെ പിടിയിലായി. ഇക്കഴിഞ്ഞ ഏഴാം തീയതി രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. കല്ലുങ്കല്‍ മംഗല പറമ്പില്‍ കൃപാലയം വീട്ടില്‍ ശോശാമ്മ ഫിലിപ്പിനാണ് വെട്ടേറ്റത്.

Also Read: മാറ്റമില്ലാതെ പലിശ നിരക്ക്; റിപ്പൊ 6.5 ശതമാനമായി തുടരും

ആറംഗ സംഘമാണ് വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. വെട്ടേറ്റ ശോശാമ്മ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ശോശാമ്മയുടെ പരാതിയിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു പ്രതികളെ ഇന്ന് പുലര്‍ച്ചെയോടെ പുളിക്കീഴ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കേസില്‍ നാല് പ്രതികള്‍ കൂടി പിടിയിലാവാന്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

Also Read: കസ്റ്റഡി മരണങ്ങള്‍ സിബിഐയെ ഏല്‍പ്പിക്കണം എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here