ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം;അവസാന തീയതി ജൂലായ് 31

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ജൂലായ് 31 ആണ്. കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും തിയതി നീട്ടില്ല. പാന്‍, ആധാര്‍, ബാങ്ക് അക്കൗണ്ട്, ഫോം 16, നിക്ഷേപ വിവരങ്ങള്‍, ശമ്പളത്തിന്റെ വിശദാംശങ്ങള്‍ തുടങ്ങിയവയുണ്ടെങ്കില്‍ റിട്ടേണ്‍ നല്‍കാം. ശമ്പളവരുമാനക്കാര്‍ ഐ ടി ആര്‍ ഒന്നാണ് ഫയല്‍ ചെയ്യേണ്ടത്. ഓഹരിയിലോ മ്യൂച്വല്‍ ഫണ്ടിലോ നിക്ഷേപമുണ്ടെങ്കില്‍ ഐ ടി ആര്‍ രണ്ട് തിരഞ്ഞെടുക്കാം. ഭൂമിയോ സ്വര്‍ണമോ വിറ്റതിന് ലാഭം കിട്ടിയിട്ടുണ്ടെങ്കിലും ഐ ടി ആര്‍ രണ്ട് തന്നെയാണ് ബാധകം. ഫോം തിരഞ്ഞെടുക്കുമ്പോള്‍ തെറ്റരുത്.

ALSO READ: കിട്ടാക്കടം കൂടുന്നു;2023 ൽ ബാങ്കുകൾ എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി

ആദായ നികുതി ബാധ്യതയില്ലെന്ന കാരണത്താല്‍ റിട്ടേണ്‍ നല്‍കാത്തവര്‍ നിരവധി പേരുണ്ട്. ആദായ നികുതി നിയമ പ്രകാരം വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ റിട്ടേണ്‍ നല്‍കണമെന്ന് നിര്‍ബന്ധമില്ല. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് മൂന്നു ലക്ഷമാണ് പരിധി .വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയ്ക്കു താഴെയോ മുകളിലോ ആണെങ്കിലും സാമ്പത്തിക ഇടപാടുകള്‍ക്ക് അത് ഉപയോഗം ചെയ്യും. വാര്‍ഷിക വരുമാന പ്രകാരം നികുതി ബാധ്യതയില്ലെങ്കില്‍ ഈടാക്കിയ തുക തിരികെ ലഭിക്കാന്‍ ഐ ടി ആര്‍ ഫയല്‍ വേണം.

ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ ഐ ടി റിട്ടേണ്‍ പ്രധാന രേഖയായി വേണം.വിദേശ യാത്രയ്ക്ക് വിസ അനുവദിക്കാന്‍ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തതിന്റെ രേഖ കോണ്‍സുലേറ്റുകള്‍ ആവശ്യപ്പെടാറുണ്ട്. കുറഞ്ഞ വരുമാനമാണെങ്കിലും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉപകാരപ്പെടും.

ALSO READ: കേരളം ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറുന്നു;കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ കൊച്ചിയിൽ പറന്നിറങ്ങിയത്‌ 562 വിമാനങ്ങൾ;മന്ത്രി പി രാജീവ്

സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വിപണിയില്‍ നഷ്ടമുണ്ടായാല്‍ അടുത്ത വര്‍ഷത്തെ ലാഭത്തില്‍ നിന്ന് അത് കുറവുചെയ്യാം. അതുകൊണ്ടു തന്നെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത് ഓഹരി ഇടപാട് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. 50 ലക്ഷം രൂപയ്‌ക്കോ അതിനു മുകളിലോ ഉയര്‍ന്ന പരിരക്ഷയ്ക്കായി ലൈഫ് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ വാര്‍ഷിക വരുമാനം സ്ഥിരീകരിക്കാന്‍ ഐ ടി ആര്‍ രേഖകള്‍ ആവശ്യപ്പെടാറുണ്ട്. ഉയര്‍ന്ന വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് കൂടുതല്‍ ടേം കവര്‍ ലഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News