രാജ്യത്തെ വ്യക്തിഗത വായ്പകളിൽ വർധനവ്

രാജ്യത്തെ വ്യക്തിഗത വായ്പകളിൽ വർധനവ്. ഈടില്ലാത്ത വ്യക്തിഗത വായ്പകളിൽ 23% വർധനവാണ് ഉണ്ടായിരിക്കുന്നത്. മൊത്തത്തിലുള്ള വായ്പാ വളർച്ച 12–14% വരെയായിരിക്കുമ്പോഴാണ് വ്യക്തിഗത വായ്പകൾ 23% വളർച്ച രേഖപ്പെടുത്തിയത്.ക്രെഡിറ്റ് കാർഡ് വായ്പകളിൽ 30ശതമാനം വർധനവും രേഖപ്പെടുത്തി.

ALSO READ: ഇന്ത്യന്‍ പ്രതീക്ഷ ബൗളര്‍മാരുടെ കൈയ്യില്‍; ഓസീസിനു മുന്നില്‍ 241 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ

സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോൾ ബാങ്കുകൾക്ക് ഏറെ ഭീഷണി ഉണ്ടാക്കുന്നത് ഈടില്ലാത്ത വായ്പകളാണ്. ക്രെഡിറ്റ് കാർഡ് വായ്പകൾ മാത്രം ആകെ 2.17 ലക്ഷം കോടിയോളം രൂപയാണ്. ഈടില്ലാത്ത വ്യക്തിഗത വായ്പകൾ ആകെ 12 ലക്ഷം കോടിയിലേറെ വരും. കഴിഞ്ഞ വർഷം 26.8 ശതമാനമായിരുന്ന ക്രെഡിറ്റ് കാർഡ് വായ്പകളുടെ വളർച്ചയാണ് ഇത്തവണ 30 ശതമാനമായത്.

നിലവിലെ കണക്കുകൾ പ്രകാരം ഈടില്ലാ വായ്പകൾ ബാങ്കുകളുടെ ആകെ വായ്പയുടെ 10–15 ശതമാനമാണ്.ഓരോ തരം വായ്പയും നൽകുമ്പോൾ ധനകാര്യ സ്ഥാപനങ്ങൾ നിശ്ചിത മൂലധനം നീക്കിവയ്ക്കണമെന്നാണ് ആർബിഐ പറയുന്നത്. കഴിഞ്ഞ ദിവസം ഇത്തരം വായ്പകളുടെ ലഭ്യത കുറയ്ക്കുന്നതിനായി അവയുടെ മൂലധന പര്യാപ്തതാ തോത് ആർബിഐ കൂട്ടിയിരുന്നു.

കഴിഞ്ഞ ദിവസം ബാങ്ക് നിഫ്റ്റി ഒരു ശതമാനത്തിലേറെ ഇടിഞ്ഞതും വ്യക്തിഗത വായ്പകളിലും ക്രെഡിറ്റ് കാർഡ് വായ്പകളിലും നിയന്ത്രണമേണേർപ്പെടുത്താനുള്ള തീരുമാനത്തെ തുടർന്നാണ്. ഇത് ബാങ്കിങ്, എൻബിഎഫ്സി ഓഹരികളെ ബാധിച്ചു.

ALSO READ: ഒറ്റ ദിവസം 13 വ്യവസായ കമ്പനികൾ ഉദ്‌ഘാടനം ചെയ്തു; നേട്ടങ്ങൾ എടുത്ത് പറഞ്ഞ് മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News