ഫാക് കുറുബ പദ്ധതി; ഒമാനിൽ ഈ വർഷം ജയിൽ മോചിതരായവരിൽ വർധനവ്

ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലകപ്പെട്ടവരെ പുറത്തിറക്കാൻ സഹായിക്കുന്ന ഫാക് കുറുബ പദ്ധതിയിലൂടെ ഈ വർഷം ഒമാനിൽ 1219 പേരെ ജയിൽ മോചിപ്പിച്ചു. ഒമാനിൽ ഏറ്റവും കൂടുതൽ ആളുകളെ മോചിപ്പിച്ചത് വടക്കൻ ബാത്തിന ഗവർണറേറ്റിൽ നിന്നാണ്. രണ്ടാമത് മസ്‌കത്ത് ഗവർണറേറ്റാണ്.

ALSO READ:സംസ്ഥാനത്ത് ചൂടിന് തത്കാലം ആശ്വാസം; തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത

കഴിഞ്ഞ 12 വർഷത്തിനിടെ 7,113 പേരാണ് പദ്ധതിയിലൂടെ ഈ ജയിൽ മോചിതരായത്. കഴിഞ്ഞ വർഷത്തേക്കാൾ 50 ശതമാനത്തിൻറെ വർധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. ഈ വർഷം മോചിപ്പിച്ചവരിൽ പ്രവാസികളും ഉൾപ്പെടുന്നുണ്ട്. ജയിലിൽ നിന്ന് പുറത്തിറങ്ങിയവർക്ക് പിന്നീടുള്ള ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സഹായവും നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്. പത്തിലധികം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവർ പദ്ധതിക്ക് പിന്തുണ നൽകിയിട്ടുണ്ട്. ഫാക് കുറുബ’യുടെ 11-ാമത് പതിപ്പായിരുന്നു ഈ വർഷം നടന്നത്.

ALSO READ: ജയിലിൽ പോകാതിരിക്കാനാണ് ഷിൻഡെ പക്ഷത്തേക്ക് കൂറുമാറിയതെന്ന് ശിവസേന ലോക്‌സഭാ സ്ഥാനാർത്ഥി രവീന്ദ്ര വൈക്കർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News