‘കേരളത്തിന്റെ പുരോഗതിക്ക് സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടത് അനിവാര്യം’: ഡോ. ടി. എം. തോമസ് ഐസക്ക്

കേരളത്തിന്റെ പുരോഗതിക്കും വികസനത്തിനും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് വിജ്ഞാന കേരളം മുഖ്യ ഉപദേഷ്ടാവും മുന്‍ ധനകാര്യ മന്ത്രിയുമായ ഡോ. ടി. എം. തോമസ് ഐസക്ക്. പുരുഷന്മാരുടെ തൊഴില്‍ പങ്കാളിത്തം 70 ശതമാനമായിരിക്കുമ്പോള്‍, കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 40 ശതമാനത്തില്‍ താഴെയാണ്. തൊഴില്‍നൈപുണ്യവും തൊഴില്‍ അവസരങ്ങളും വര്‍ധിപ്പിക്കുന്നതിലൂടെ ഈ ലിംഗപരമായ തൊഴില്‍ അന്തരം കുറയ്ക്കാനാകുമെന്ന് തോമസ് ഐസക്ക് പറഞ്ഞു.

എപ്രില്‍ 26 ന് നടക്കാനിരിക്കുന്ന തൊഴില്‍ പൂരത്തിന് മുന്നോടിയായി സംഘടിപ്പിച്ച ചര്‍ച്ചയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ.ടി.എം. തോമസ് ഐസക്ക്. വിജ്ഞാന കേരളം തൃശൂരിന്റെ നേതൃത്വത്തിലാണ് എച്ച്.ആര്‍ കോണ്‍ക്ലേവിന്റെ ഭാഗമായി ‘തൊഴിലും വളര്‍ച്ചയും-എ ഡയലോഗ് വിത്ത് ഡോ. ടി എം തോമസ് ഐസക്ക്’ എന്ന പേരില്‍ ചര്‍ച്ച സംഘടിപ്പിച്ചത്. കില ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍ പരിപാടിക്ക് അധ്യക്ഷത വഹിച്ചു.

ALSO READ: ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ക്ക് ഇനി മുതല്‍ പുതിയ സോഫ്റ്റ്‌വെയര്‍ ; ഉദ്ഘാടനം ചെയ്ത് മന്ത്രി വി എന്‍ വാസവന്‍

ചര്‍ച്ചയുടെ ഭാഗമായി നടന്ന ചോദ്യോത്തരവേളയില്‍ ജില്ലയിലെ വിവിധ കമ്പനികളുടെ എച്ച്.ആര്‍. പ്രതിനിധികളും തൊഴില്‍ദാതാക്കളും പങ്കെടുത്തു. ജില്ലയില്‍നിന്നും രജിസ്റ്റര്‍ ചെയ്ത 153,000 തൊഴില്‍ അന്വേഷകരില്‍ നിലവില്‍ തൊഴില്‍ ആവശ്യമുള്ളവരെ കണ്ടെത്തി ആവശ്യമായ പരിശീലനങ്ങളും സഹായസഹകരണങ്ങളും നല്‍കി മേളയിലൂടെ തൊഴില്‍ ഉറപ്പാക്കും. ഇതിന്റെ ഭാഗമായി ജില്ലയില്‍ 24 ജോബ് സ്റ്റേഷനുകളും 94 ഫെസിലിറ്റേഷന്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

കെ-ഡിസ്‌ക് അസോസിയേറ്റ് ഡയറക്ടര്‍ എം. എ. സുമി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ലിനു ജോര്‍ജ്, കേരള സ്റ്റേറ്റ് ചെറുകിട വ്യവസായ അസോസിയേഷന്‍ സെക്രട്ടറി നോബി ജോസഫ്, തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് പത്മകുമാര്‍ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു.

വിജ്ഞാന കേരളം അസോസിയേറ്റ് ഡയറക്ടര്‍ ബിനീഷ് ജോര്‍ജ് ചടങ്ങില്‍ പങ്കെടുത്തു.
തൃശൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. വി. ജോതിഷ് കുമാര്‍ ചടങ്ങിന് സ്വാഗതവും കെ-ഡിസ്‌ക് അസിസ്റ്റന്റ് ഡയറക്ടര്‍ ടി. എസ് നിധീഷ് നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News