
ഇംഗ്ലണ്ടിൽ ഒരു ഇന്നിംഗ്സിൽ ഇന്ത്യൻ ബാറ്റർമാർ മൂന്ന് സെഞ്ച്വറികൾ നേടുന്നത് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ്. ശനിയാഴ്ച ഹെഡിംഗ്ലിയിൽ നടന്ന ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിൽ മൂന്ന് ഇന്ത്യൻ ബാറ്റർമാർ സെഞ്ച്വറി നേടിയിരുന്നു. ആദ്യദിനം ഓപ്പണർ യശസ്വി ജയ്‌സ്വാളും(101) ശുഭ്മാൻ ഗില്ലും(147) മൂന്നടക്കം തികച്ചതോടെ ഇന്ത്യ ശക്തമായ നിലയിലായിരുന്നു. മത്സരത്തിന്‍റെ രണ്ടാംദിനമായ ഇന്ന് വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്(134) സെഞ്ച്വറി നേടി.
ഇതിന് മുമ്പ് 2002ൽ ആണ് ഇന്ത്യൻ ഇന്നിംഗ്സിൽ മൂന്ന് ബാറ്റർമാർ ഇംഗ്ലണ്ടിൽ ടെസ്റ്റ് സെഞ്ച്വറി നേടുന്നത്. അന്ന് സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവർ സെഞ്ച്വറി നേടി. അതും ലീഡ്സിൽ ആയിരുന്നുവെന്നതും ശ്രദ്ധേയമാണ്.
ALSO READ; സഞ്ജുവിനെ ചെന്നൈയിൽ എത്തിക്കാൻ ശ്രമം തുടങ്ങി; കണ്ണുവെച്ച് കൊൽക്കത്തയും
ഏഷ്യയ്ക്ക് പുറത്തുള്ള ഒരു ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാർ ഒരു ഇന്നിംഗ്സിൽ മൂന്ന് സെഞ്ച്വറികൾ നേടുന്നത് ഇപ്പോഴത്തെ മത്സരം ഉൾപ്പടെ ഇത് നാലാം തവണയാണ്. മുമ്പ് ഇത്തരത്തിൽ നേടിയ മൂന്ന് മത്സരങ്ങളും ബാറ്റർമാരും ഏതൊക്കെയെന്നും ആരൊക്കെയെന്നും നോക്കാം:
- സുനിൽ ഗവാസ്കർ, ശ്രീകാന്ത്, മൊഹീന്ദർ അമർനാഥ് – 1986ൽ ഓസ്‌ട്രേലിയയ്ക്കെതിരെ സിഡ്‌നിയിൽ
- ദ്രാവിഡ്, ടെണ്ടുൽക്കർ, ഗാംഗുലി – 2002ൽ ഇംഗ്ലണ്ടിനെതിരെ, ഹെഡിംഗ്‌ലിയിൽ
- വീരേന്ദർ സെവാഗ്, ദ്രാവിഡ്, മുഹമ്മദ് കൈഫ് – 2006ൽ വെസ്റ്റ് ഇൻഡീസിനതിരെ ഗ്രോസ് ഐലറ്റിൽ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here