
ക്രിക്കറ്റിലെ ഇന്ത്യ ഇംഗ്ലണ്ട് യുദ്ധം അവസാനിക്കുന്നില്ല. കുട്ടി ക്രിക്കറ്റിൽ നടത്തിയ അശ്വമേധം തുടരാനുറച്ച് ഇന്ത്യ ഇനി മൂന്ന് ഏകദിന മത്സരങ്ങളിൽ ഇംഗ്ലണ്ട് പടയെ നേരിടും. അഞ്ച് ട്വന്റി20 മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കിയിരുന്നു.
ഏകദിന മത്സരങ്ങൾക്ക് പിന്നാലെ ചാമ്പ്യൻസ് ട്രോഫിയും ആരംഭിക്കും രണ്ട് മത്സരങ്ങൾക്കുള്ള സ്ക്വാഡും ഒന്നാണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം വ്യാഴാഴ്‌ച നാഗ്പുരിലാണ്. . ഒമ്പതിന് കട്ടക്കിൽ രണ്ടാമത്തെ മത്സരം. പരമ്പരയിലെ അവസാന മത്സരം 12ന് അഹമ്മദാബാദിലാണ്.
Also Read: ടിക്കറ്റിന് ഒരു ലക്ഷമാണെങ്കിലെന്താ, ചൂടപ്പം പോലെ വിറ്റുതീര്‍ന്നു; ഇന്ത്യ- പാക് പോരാട്ടം കെങ്കേമമാകും
ട്വന്റി20യിൽ ഇംഗ്ലീഷ് വധത്തിന് നേതൃത്വം നൽകിയ പലരും ഏകദിന മത്സരത്തിനുള്ള ടീമിലിടം പിടിച്ചിട്ടില്ല. രോഹിത് ശർമ നയിക്കുന്ന ടീമിന്റെ
വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലാണ്. യശസ്വി ജയ്സ്വാൾ ആദ്യമായി ഏകദിന ടീമിലിടം പിടിച്ചിട്ടുണ്ട്. വിരാട് കോഹ്‌ലി, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് എന്നിവർ ടീമിലിടം പിടിച്ചിട്ടുണ്ട്. മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, അർഷ്ദീപ് സിങ്, ഹർഷിത് റാണ എന്നിവരും ടീമിലുണ്ട്.
2023ൽ ഏകദിന ലോകകപ്പിൽ അവസാനമായി കളിച്ച ഷമിയുടെ തിരിച്ചുവരവ് കൂടിയാണ് ഈ മത്സരം. പരുക്കേറ്റ പേസ് ബൗളർ ജസ്‌പ്രീത് ബുമ്രക്ക് എത്ര മത്സരങ്ങളിൽ കളിക്കാൻ സാധിക്കുമെന്ന് പറയാൻ സാധിക്കില്ല.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിറം മങ്ങിയ രോഹിത് ശർമയും വിരാട് കോഹ്‌ലിയുമാണ് മത്സരത്തിലെ ശ്രദ്ധാകേന്ദ്രങ്ങൾ. ചാമ്പ്യൻസ് ട്രോഫിയാകുമ്പോളെക്കും ഇരുവരും അനായാസം റൺ കണ്ടെത്തുന്നതിലേക്ക് ഉയരുമെന്നാണ് മാനേജമെന്റ് പ്രതീക്ഷ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here