
എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച് ലോര്‍ഡ്സിലേക്ക് എത്താന്‍ അഞ്ചാം ദിനത്തില്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിൻ്റെ ഏഴ് വിക്കറ്റുകള്‍ പിഴുതെറിയണം. അങ്ങനെ വന്നാൽ പുതിയ ക്യാപ്റ്റൻ എന്ന നിലയ്ക്ക് ശുഭ്മൻ ഗില്ലിൻ്റെ ആദ്യ ടെസ്റ്റ് വിജയമാകും ഇത്. ഒന്നാം ഇന്നിങ്സില്‍ 269 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ രണ്ടാം ഇന്നിങ്സില്‍ 161 റണ്‍സ് നേടി തിളങ്ങിയിരുന്നു. തുടര്‍ന്ന് ഡിക്ലയര്‍ ചെയ്ത് 608 റണ്‍സ് എന്ന ലോക റെക്കോര്‍ഡ് ലക്ഷ്യം മുന്നോട്ടുവെച്ചു.
മുഹമ്മദ് സിറാജും ആകാശ് ദീപും ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡർ പുറത്താക്കുകയും ചെയ്തു. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 72 റൺസ് എന്ന നിലയിൽ പതറുകയാണ് ഇംഗ്ലണ്ട്. ജയിക്കാൻ 536 റൺസ് വേണം. അവസാന ദിവസം ഇംഗ്ലണ്ടിന് 500-ല്‍ കൂടുതല്‍ റണ്‍സ് നേടാന്‍ കഴിയുമോയെന്നതാണ് ചോദ്യം. ഒലി പോപ്പും ഹാരി ബ്രൂക്കുമാണ് ക്രീസിൽ.
Read Also: മെസി മാന്ത്രികത വീണ്ടും; ഇരട്ട ഗോളും ഒരു അസിസ്റ്റും, ആധികാരിക ജയവുമായി ഇൻ്റർ മയാമി
ശനിയാഴ്ച വൈകുന്നേരം വീണ മൂന്ന് വിക്കറ്റുകളില്‍ രണ്ടെണ്ണം ആകാശിന്റെ കഴിവിന്റെ പ്രതിഫലനമായിരുന്നു. പുതിയ പന്തില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here