
ലീഡ്‌സ് ടെസ്റ്റില്‍ സെഞ്ചുറി നേടി ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ അര്‍ധ സെഞ്ചുറിയുമായി കൂട്ടിനുണ്ട്. 50 ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ടോസ് നേടിയ ഇംഗ്ലണ്ട് സന്ദര്‍ശകരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുമ്പ് ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ഭേദപ്പെട്ട സ്‌കോറിലെത്തിയിരുന്നു. ഓപ്പണര്‍ കെ എല്‍ രാഹുല്‍ 42 റണ്‍സ് നേടി പുറത്തായി. അതേസമയം, ടെസ്റ്റ് അരങ്ങേറ്റം നടത്തിയ സായ് സുദര്‍ശന്‍ റണ്‍സ് നേടാതെ പുറത്തായത് നിരാശപ്പെടുത്തി. നാല് ബോള്‍ ആണ് താരം നേരിട്ടത്. ഇംഗ്ലണ്ടിന്റെ ബ്രൈഡന്‍ കാഴ്‌സ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ക്കാണ് വിക്കറ്റ്.
Read Also: ഇംഗ്ലീഷ് പരീക്ഷയിൽ ഗിൽ ജയിക്കുമോ; സച്ചിൻ്റെ പ്രവചനം ഇങ്ങനെ
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ തലമുറമാറ്റത്തിനാണ് ലീഡ്‌സില്‍ തുടക്കമായത്. രോഹിത് ശർമ വിരമിച്ച്, 25കാരനായ ശുഭ്മന്‍ ഗില്‍ ക്യാപ്റ്റനായതിന് ശേഷമുള്ള ആദ്യ ടെസ്റ്റാണിത്. എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ കരുണ്‍ നായര്‍ ടീമിലുണ്ട്. ആദ്യ ടെസ്റ്റിന് നാല് പേസര്‍മാരെയാണ് ഗില്‍ തെരഞ്ഞെടുത്തത്. ഓള്‍ റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂര്‍ എട്ടാമനായി ഇറങ്ങും. പ്രസീദ് കൃഷ്ണ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് പേസര്‍മാര്‍. രവീന്ദ്ര ജഡേജ മാത്രമാണ് സ്പിന്നര്‍. കുല്‍ദീപ് യാദവ് ഇല്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here