ഇന്ത്യയ്ക്ക് മേൽക്കൈ! ഫൈനലിൽ ന്യൂസിലൻഡ് പതറുന്നു

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് വ്യകതമായ ആധിപത്യം. 256 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ന്യൂസിലൻഡിന് തുടക്കം പിഴച്ചു. പവർപ്ലേയിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അവർ 52 റൺസ് മാത്രമാണ് നേടിയത്. ഫിൻ ആലൻ (9), രച്ചിൻ രവീന്ദ്ര (1), ഗ്ലെൻ ഫിലിപ്സ് (5) എന്നിവർ പുറത്തായി.

ടിം സീഫർട്ട് 19 പന്തിൽ 35 റൺസുമായി ക്രീസിൽ തുടരുമ്പോൾ മാർക്ക് ചാപ്മാൻ 1 റൺസുമായി കൂട്ടിനുണ്ട് . ഇന്ത്യയ്ക്ക് വേണ്ടി അക്സർ പട്ടേൽ രണ്ട് വിക്കറ്റും ജസ്പ്രിത് ബുമ്ര ഒരു വിക്കറ്റും നേടി ന്യൂസിലൻഡിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.ഇനിയും 84 പന്തിൽ 204 റൺസ് വേണ്ടതിനാൽ ഫൈനലിൽ ന്യൂസിലൻഡിന് വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്.

Also Read: സഞ്ജു-അഭിഷേക് -ഇഷാൻ ട്രിപ്പിൾ ബൂസ്റ്റ്! ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു സാംസൺ (89) മികച്ച പ്രകടനം കാഴ്ചവെച്ചു. അഭിഷേക് ശർമ്മ 52 റൺസും ഇഷാൻ കിഷൻ 54 റൺസും നേടി സഞ്ജുവിന് മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ ശിവം ദുബെ 8 പന്തിൽ 26 റൺസ് നേടി ഇന്ത്യയെ 250 കടത്തി.ന്യൂസിലൻഡിന് വേണ്ടി ജെയിംസ് നീഷം 3 വിക്കറ്റ് വീഴ്ത്തിയെങ്കിലും ഇന്ത്യൻ ബാറ്റർമാരുടെ ആക്രമണത്തിന് മുന്നിൽ മറ്റ് ബൗളർമാർക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News