
പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ ഇറാനിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ പുറത്തിറങ്ങരുതെന്ന് ആണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സുരക്ഷിത ഇടങ്ങളിലേക്ക് മാറണമെന്നും യാത്ര ചെയ്യുന്നുണ്ടെങ്കിൽ തെഹ്റാനിലെ ഇന്ത്യൻ എംബസിയെ വിവരം അറിയിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറാനിലെ ഇന്ത്യൻ പൗരന്മാർ 48 മണിക്കൂർ പുറത്തിറങ്ങരുത്, എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണമെന്നും ടെഹ്‌റാനിലെ ഇന്ത്യൻ എംബസി നിർദേശിച്ചു. വൈദ്യുതി ഗ്രിഡുകൾ, സൈനിക സൈറ്റുകൾ, ബഹുനില നിലകൾ എന്നിവ ഒഴിവാക്കാനും, പ്രാദേശിക ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ എംബസി ഉദ്യോഗസ്ഥരുമായി യാത്രകൾ ഏകോപിപ്പിക്കാനും പൗരന്മാരോട് ആവശ്യപ്പെട്ടു.
ഹോട്ടലുകളിൽ താമസിക്കുന്നവർ എംബസി ഉദ്യോഗസ്ഥരുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്നും നിർദ്ദേശമുണ്ട്. അടിയന്തര സഹായത്തിനായി താഴെ പറയുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ട്: +98 912 810 9115, +98 912 810 9102, +98 912 810 9109, +98 993 217 9359.
അതേസമയം വ്യാപക ആക്രമണം ആണ് ഇറാനിൽ യു.എസും ഇസ്രയേലും ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. ഇറാനിലെ തന്ത്രപ്രധാന ദ്വീപായ ഖാർഗിൽ വ്യോമാക്രമണം നടന്നിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

