തിരിച്ചെത്തി സഞ്ജു സാംസണും വിരാട് കോഹ്ലിയും; അഫ്ഗാനിസ്ഥാനെതിരായ ടി20 ടീമില്‍ ഇടംനേടി ഈ താരങ്ങള്‍

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍. രോഹിത് ശര്‍മ ടീമിനെ നയിക്കുമ്പോള്‍ ഒരിടവേളയ്ക്ക് ശേഷം വിരാട് കോഹ്ലിയും തിരിച്ചെത്തി.16 അംഗ സംഘത്തില്‍ സഞ്ജുവിനൊപ്പം ജിതേഷ് ശര്‍മയാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍.

ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, ശിവം ഡുബെ, വാഷിങ്ടന്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, അവേശ് ഖാന്‍, മുകേഷ് കുമാര്‍.

Also Read : 61-ാ മത് സംസ്ഥാന സ്കൂൾ കലോത്സവം : സമഗ്ര കവറേജിനുള്ള മാധ്യമ പുരസ്‌കാരം ഏറ്റുവാങ്ങി കൈരളി ന്യൂസ്‌ ഓൺലൈൻ

അതേസമയം ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, പരിക്കേറ്റ് പുറത്തിരിക്കുന്ന ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരും ടീമില്‍ ഇല്ല. ഇബ്രാഹിം സാദ്രാന്റെ നേതൃത്വത്തിലുള്ള അഫ്ഗാന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ മാസം 11 മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര. 14, 17 തീയതികളിലാണ് ശേഷിക്കുന്ന പോരാട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News