വാംഖെഡെയില്‍ അടിയോടടി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ നേടിയത് 397 റണ്‍സ്

ലോകകപ്പില്‍ സെമി പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ പടുത്തുയര്‍ത്തിയത് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 397 റണ്‍സ് സ്‌കോര്‍ ചെയ്തു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്.

Also Read: അയ്യര്‍ ദ ഗ്രേറ്റ്; ശ്രേയസ് അയ്യര്‍ക്ക് തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി

രോഹിത് പുറത്തായതിന് ശേഷം ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ സ്‌കോറിങ് വേഗം കൂട്ടി. എന്നാല്‍ അര്‍ധഞ്ച്വെറിയും കടന്ന് കുതിച്ച ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് വീശീയ താരത്തിന് പേശീവലിവ് കാരണം മൈതാനത്തിന് പുറത്ത് പോകേണ്ടിവന്നു. ഏകദിന കരിയറിലെ 13-ാം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയാണ് ഗില്‍ മടങ്ങിയത്. 65 പന്തില്‍ 75 റണ്‍സ് നേടിയ ഗില്ലിന്റെ ഇന്നിങ്സില്‍ എട്ട് ഫോറും രണ്ട് സിക്സുമാണ് ഉണ്ടായിരുന്നത്.

Also Read: സെഞ്ച്വറിയില്‍ അര്‍ധ സെഞ്ച്വറി, ഇതിഹാസമായി കൊഹ്ലി; സച്ചിന്റെ റെക്കോഡ് തകര്‍ത്തു

ക്രീസിലെത്തില്‍ കോഹ് ലി സച്ചിന്റെ 49 സെഞ്ച്വറികളെന്ന റെക്കോര്‍ഡും മറിടന്നു. മത്സരത്തില്‍ 108 പന്തുകളില്‍ 106 റണ്‍സ് നേടിയ കോഹ് ലിയുടെ ഇന്നിങ്‌സ് ഒമ്പത് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു. 44 മത്തെ ഓവറില്‍ സൗത്തിയുടെ ഓവറില്‍ കോണ്‍വെയ്ക്ക് ക്യാച്ച് നല്‍കിയാന് താരം മടങ്ങുന്നത്. 67 പന്തില്‍ സെഞ്ച്വറി തികച്ച് ശ്രേയാസ് അയ്യരും മികച്ച പ്രകടനം കാഴച്വെച്ചു. നാല് ഫോറും എട്ട് സിക്‌സും അടങ്ങുന്നതായിരുന്നു ശ്രേയാസിന്റെ ഇന്നിങ്സ്. 70 പന്തില്‍ 107 റണ്‍സെടുത്ത അയ്യരെ ട്രെന്‍ഡ് ബോള്‍ട്ട് പുറത്താക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News