പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ യുടെ നിർണായക യോഗം ഇന്ന് നടക്കും

പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ യുടെ നിർണായക യോഗം ഇന്ന് മുംബൈയിൽ തുടങ്ങും. വൈകീട്ടോടെ നേതാക്കളെല്ലാം മുംബൈയിലെത്തും. വൈകീട്ട് ആറരയോടെ അനൗദ്യോഗിക കൂടക്കാഴ്ചകൾക്ക് തുടക്കമാവും. രാത്രി ഉദ്ദവ് താക്കറെ നേതാക്കൾക്ക് അത്താഴ വിരുന്നൊരുക്കും. വെള്ളിയാഴ്ച മുന്നണിയുടെ ലോഗോ പ്രകാശനം നടക്കും.

ALSO READ: നല്ല തിരക്കഥയായിരുന്നു ജയസൂര്യയുടേത്, പക്ഷെ റിലീസ് ദിവസം തന്നെ സിനിമ പൊട്ടിപ്പോയി: നടന് മറുപടി നൽകി മന്ത്രി പി പ്രസാദ്

യോഗത്തിൽ ‘ഇന്ത്യ’ നിർണായക പ്രഖ്യാപനങ്ങൾ നടത്തുമെന്നാണ് പ്രതീക്ഷ. ഡിസംബറില്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോള്‍, തെരഞ്ഞെടുപ്പ് ഒരുക്കം തന്നെയാകും ഈ യോഗത്തിന്റെ മുഖ്യ അജണ്ട എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ‘ഇന്ത്യ’യുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാകണം എന്നതിലും കൺവീനർ സ്ഥാനം ആർക്ക് നൽകണം എന്നതിലും ഇന്ന് ചർച്ചകൾ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News