സമരവീഥിയില്‍ നിന്ന് ഒളിമ്പിക്‌സ് ഫൈനലിലേക്ക് ! ഇന്ത്യയുടെ മകള്‍ വിനേഷ് ഫോഗട്ട് ഗുസ്തി ഫൈനലില്‍

Vinesh Phogat

ജന്ദര്‍മന്തിറിലെ സമരവീഥിയില്‍ നിന്ന് ഒളിമ്പിക്‌സ് ഫൈനലിലേക്ക് മുന്നേറിയ വിനേഷ് ഫോഗട്ട്. സെമിഫൈനലില്‍ ക്യൂബയുടെ യുസ്നേയ്ലിസ് ഗുസ്മാനെ എതിരില്ലാത്ത അഞ്ച് പോയിന്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പാരിസ് ഒളിമ്പിക്സിലെ വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയുടെ ഫൈനലില്‍ വിനേഷ് പ്രവേശിച്ചിരിക്കുന്നത്.

Also Read : അവള്‍ കടന്നുപോയ കാലമോര്‍ക്കുമ്പോള്‍, ഈ നേട്ടം അസാധാരാണമായ ഒന്ന്; വിനേഷ് ഫോഗട്ടിന് അഭിനന്ദനവുമായി സീതാറാം യെച്ചൂരി

ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമാണ്. ഉക്രെയ്‌ന്റെ ഒക്‌സാന ലിവാച്ചിനെ തോല്‍പ്പിച്ചായിരുന്നു വിനേഷിന്റെ സെമി പ്രവേശനം. നിലവിലെ ചാമ്പ്യനായ ജപ്പാന്റെ യു സുസാകിയെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യന്‍ താരം ക്വാര്‍ട്ടറില്‍ എത്തിയത്.

ടോക്യോയില്‍ നടന്ന ഗെയിംസില്‍ 53 കിലോയിലാണ് വിനേഷ് മത്സരിച്ചത്. അന്ന് ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. ഫൈനല്‍ ബുധനാഴ്ച രാത്രി 11.23 നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News