ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ന്

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാൻ ല‍ക്ഷ്യമിട്ട് ഇന്ത്യ . ഇന്ന് ഉച്ചക്ക് 1.30 മുതൽ വിശാഖപട്ടണത്ത്  ഡോ. വൈ എസ് രാജശേഖര റെഡ്ഡി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പരയിലെ ആദ്യ മത്സരം അഞ്ചു വിക്കറ്റിന് ഇന്ത്യ ജയിച്ചിരുന്നു. രോഹിത് ശർമ ടീമിൽ തിരിച്ചെത്തുന്നത് കങ്കാരുപ്പടയെ നേരിടാൻ ടീമിന് കൂടുതൽ ആവേശം പകരുന്നതാണ്.

വിശാഖപട്ടണത്ത് ശനി, ഞായർ ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞദിവസം  കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു. ഇന്നലെ വൈകിട്ട് പലയിടങ്ങളിലും മഴ പെയ്തു. മഴ പെയ്താലും സ്റ്റേഡിയത്തിലെ വെള്ളം ഒഴുകിപോകുന്നതിനുള്ള സംവിധാനവും അവശേഷിക്കുന്ന ജലം വലിച്ചെടുക്കുന്നതിന് സൂപ്പർ സോപ്പർ യന്ത്ര സംവിധാനവും ഒരുക്കിയിട്ടുണ്ട് .

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here