
ത്രിരാഷ്ട്ര ഫുട്‌ബാള്‍ ടൂര്‍ണമെന്റിൻ്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ലാംപാക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ മ്യാൻമറിനെ ഇന്ത്യ തോൽപിച്ചത്.
ആദ്യപകുതിയുടെ അധിക സമയത്ത് അനിരുദ്ധ് ഥാപ്പയാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. കിർഗിസ്ഥാനാണ് ടൂർണമെൻ്റിൽ പങ്കെടുക്കുന്ന മറ്റൊരു ടീം. അടുത്ത വർഷം നടക്കുന്ന ഏഷ്യൻ കപ്പിന് മുമ്പ് ഇന്ത്യൻ ടീം കളിക്കുന്ന പ്രധാന ടൂർണമെന്റുകളിൽ ഒന്നാണിത്. മാര്‍ച്ച് 28ന് വൈകിട്ട് ആറിന് കിർഗിസ്ഥാനുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here