‘ഇന്ത്യ ഫൈനലില്‍’, അണ്ടര്‍ 19 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ തകര്‍ത്തത് രണ്ട് വിക്കറ്റുകള്‍ക്ക്

അണ്ടര്‍ 19 ലോകകപ്പിൽ ഇന്ത്യന്‍ ടീം ഫൈനലില്‍. സൗത്ത് ആഫ്രിക്കയെ രണ്ട് വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. സഹാറ പാര്‍ക്ക് വില്ലോവൂര്‍ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇന്ത്യന്‍ ബാറ്റിങ്ങില്‍ സച്ചിന്‍ ദാസ് 95 പന്തില്‍ 96 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 11 ഫോറുകളും ഒരു സിക്സും ഉള്‍പ്പെടുന്നതായിരുന്നു സച്ചിന്റെ തകര്‍പ്പന്‍ പ്രകടനം.

ALSO READ: പാപനാശം ബീച്ചില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍പ്പെട്ട് അധ്യാപകന്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News