വിജയത്തിൻ്റെ ‘തിലക’ക്കുറി ചൂടി ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ ടി20യിൽ രണ്ട് വിക്കറ്റിൻ്റെ ജയം

TILAK VARMA

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ആവേശകരമായ വിജയം. ഇംഗ്ലണ്ട് ഉയർത്തിയ 166 എന്ന വിജയലക്ഷ്യം നാല് പന്ത് ശേഷിക്കെയാണ് ഇന്ത്യ മറികടന്ന്.തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ ഇംഗ്ലണ്ട് അടി പതറുന്ന കാഴ്ച്ചയാണ് ഇന്ന് ചെന്നൈയിൽ ഏവരും കണ്ടത്.

ആറാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച തിലക് വര്‍മയും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്നാണ് ഇന്ത്യയെ 100 കടത്തിയത്.26 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അഭിഷേക് ശര്‍മയും സുര്യകുമാര്‍ യാദവും 12 റണ്‍സ് വീതമെടുത്തു.സഞ്ജു സാംസൺ (5), അഭിഷേക് ശർമ (12), സൂര്യകുമാർ യാദവ് (12), ജുറേൽ (4), ഹാർദ്ദിക് പാണ്ഡെ ( 7), സുന്ദർ (26), അഷർ പട്ടേൽ (2) , അർഷദ് ദീപ് (6) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇന്ത്യക്ക് വേണ്ടി അഷർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ 2 വിക്കറ്റ് വീതം നേടി. വാഷിംഗ് ടൺ സുന്ദർ, അഭിഷേക് ശർമ,അർഷ് ദീപ് സിംഗ്, ഹാർദിക് പാണ്ഡെ എന്നിവർ ഓരോ വിക്കറ്റും നേടി.

ALSO READ; സബലെങ്ക വീണു; ഓസ്‌ട്രേലിയൻ ഓപ്പണിൽ മാഡിസൺ കീസിന് കന്നി കിരീടം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇംഗ്ലണ്ടിന് ഇരുപത് ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് മാത്രമാണ് നേടാനായത്. ആദ്യ മത്സരത്തിലെപ്പോലെ രണ്ടാം മത്സരത്തിലും ജോസ് ബട്ലര്‍ക്ക് മാത്രമാണ് ഇന്ത്യന്‍ ബൗളിങ്ങിനെ പ്രതിരോധിക്കാനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News