
അമേരിക്കയുടെ ജൂനിയർ പങ്കാളിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും രാജ്യത്തിന്റെ നിലപാടുകളും പരമാധികാരവും അടിയറവ് വയ്ക്കുന്ന അവസ്ഥയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കൃഷിക്കാരെ സഹായിക്കുന്ന താങ്ങ് വില സമ്പ്രദായം നിർത്തലാക്കുന്നതും, കൃഷിയിൽ നിന്ന് എണ്ണ ഉൽപ്പാദിപ്പിക്കാൻ പോലും അമേരിക്കയുടെ അനുമതിക്കായി കാത്തുനിൽക്കുന്നതും രാജ്യത്തിന്റെ ദയനീയ അവസ്ഥയാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ ദാസ്യന്മാരായി ഇന്ത്യ മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സാമ്രാജ്യത്വ അനുകൂല നിലപാടുകൾക്കെതിരെ ശക്തമായ ജനകീയ മുന്നേറ്റം രൂപീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആഗോളതലത്തിലെ യുദ്ധസാഹചര്യങ്ങൾ സാധാരണക്കാരുടെ അടുക്കളയെപ്പോലും ബാധിച്ചിരിക്കുകയാണ്. പാചകവാതകവും പെട്രോളിയം ഉൽപ്പന്നങ്ങളും ലഭ്യമാകാത്ത സാഹചര്യം വരാനിരിക്കുന്നു.
ALSO READ: അമ്പലത്തറയിൽ ബിജെപി വാർഡ് കൗണ്‍സിലർ ഹരിത കർമ്മ സേനാംഗത്തെ മർദിച്ചതായി പരാതി
വരാനിരിക്കുന്ന പാചകവാതക ക്ഷാമം എല്ലാ മേഖലകളെയും ബാധിക്കുമെന്നും അത് ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്താൻ ആവശ്യമായ ബദൽ മാർഗ്ഗങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് പ്രതിസന്ധി രൂക്ഷമായിട്ടും കേന്ദ്രസർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




