ബിഹാറില്‍ എന്‍ഡിഎയില്‍ വിള്ളല്‍?; കരുനീക്കവുമായി ഇന്ത്യ സഖ്യം

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ബിഹാറില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. ഇതിനിടയില്‍ പുതിയ കരുനീക്കം നടത്തിയിരിക്കുകയാണ് ഇന്ത്യാ സഖ്യം. ബീഹാറിലും യുപിയിലുമായി പത്തു സീറ്റുകളാണ് ഇന്ത്യാ സഖ്യം ലോക് ജനശക്തി പാര്‍ട്ടി (രാംവിലാസ്)ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. പത്തില്‍ എട്ടു സീറ്റുകളും ബിഹാറിലാണ്. അതേസമയം ബിജെപി ആറു സീറ്റുകളാണ് എല്‍ജെപിക്ക് നല്‍കാമെന്ന് പറഞ്ഞിരിക്കുന്നത്. ഇന്ത്യ സഖ്യത്തിന്റെ നീക്കം ബിജെപിക്ക് തലവേദന ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

ALSO READ: “കോൺഗ്രസിന് നൽകുന്ന ഓരോ വോട്ടും പരോക്ഷമായി പോകുന്നത് ബിജെപിക്ക്”: ബിനോയ്‌ വിശ്വം എംപി

അവിഭക്ത എല്‍ജെപി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകള്‍ക്ക് പുറമേയാണ് മറ്റ് സീറ്റുകളും ഇന്ത്യാ സഖ്യം നല്‍കാമെന്ന് ചിരാഗിനെ അറിയിച്ചിരിക്കുന്നത്. 2021ല്‍ രാംവിലാസ് പാസ്വാന്റെ മരണത്തിന് ശേഷമാണ് എല്‍ജെപി പിളര്‍ന്നത്. 2019ല്‍ കിഷന്‍ഗഞ്ചില്‍ ജെഡിയുവിന് ഏറ്റ തോല്‍വി ഒഴിച്ചാല്‍ എന്‍ഡിഎ സഖ്യം മത്സരിച്ച എല്ലാ സീറ്റുകളിലും വിജയിച്ചിരുന്നു. ബിജെപിയും ജെഡിയുവും 17 സീറ്റുകളില്‍ വീതമാണ് മത്സരിച്ചത്. ഇതേ കണക്ക് തന്നെ സീറ്റുകള്‍ വിഭജിക്കാനാണ് ഇത്തവണയും എന്‍ഡിഎയുടെ തീരുമാനം. ഈ അവസരത്തിലാണ് ഇന്ത്യ സഖ്യം യുപിലടക്കം എല്‍ജെപി(രാംവിലാസ്)ക്ക് സീറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News