ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വേട്ടയുമായി ഇന്ത്യ; ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വേട്ടയുമായി ഇന്ത്യ. ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍കൂടി ലഭിച്ചു. പുരുഷന്‍മാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. കിനാന്‍ ചെനായ്, സരാവര്‍ സിങ്, പൃഥ്വിരാജ് ടൊണ്ടെയ്മാന്‍ എന്നിവരുടെ ടീമാണ് മെഡല്‍ നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 11 ആയി.

Also Read : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചില ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം

വനിതാ വിഭാഗം ട്രാപ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ ടീം വെള്ളിയും കരസ്ഥമാക്കി. മനീഷ കീര്‍, പ്രീതി രജാക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ ടീമാണ് വെള്ളി മെഡല്‍ നേടിയത്. വനിതകളുടെ ഗോള്‍ഫില്‍ ഇന്ത്യന്‍ താരം അതിഥി അശോക് വെള്ളി മെഡല്‍ സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസ് ഗോള്‍ഫ് ചരിത്രത്തില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടുന്ന ആദ്യ വനിതാ താരമാണ് അതിഥി.

Also Read : ‘എല്ലാ മേഖലയിലും കോടിയേരിയുടെ കയ്യൊപ്പുണ്ട്, സര്‍വതലസ്പര്‍ശിയാണ് അദ്ദേഹം’; എം വി ഗോവിന്ദന്‍മാസ്റ്റര്‍

ഏഴാം ദിവസം ടെന്നീസ് മിക്‌സഡ് ഡബിള്‍സിലും സ്‌ക്വാഷ് ടീം ഇനത്തിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ഷൂട്ടിങ്ങില്‍ വെള്ളിയും അത്‌ലറ്റിക്‌സില്‍ 10,000 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും വെങ്കല മെഡലും ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി. ടെന്നിസില്‍ രോഹന്‍ ബൊപ്പണ്ണ- ഋതുജ ഭോസ്‌ലെ സഖ്യമാണ് ശനിയാഴ്ച സ്വര്‍ണം നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here