ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മെഡല്‍വേട്ട തുടരുന്നു; നാലാം സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മെഡല്‍വേട്ട തുടരുന്നു. 25 മീറ്റര്‍ പിസ്റ്റല്‍ ഷൂട്ടിങ്ങ് ടീം ഇനത്തിലും ഇന്ത്യയ്ക്ക് സ്വര്‍ണം. ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഇന്ത്യ ഒന്നാമതെത്തി്. മനു ഭാകര്‍, ഇഷ സിങ്, റിഥം സാങ്വാന്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണത്തിലേക്ക് ഷൂട്ട് ചെയ്തത്. മനു ഭാകര്‍, എഷ സിങ്, റിതം സങ്‌വാന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ സ്വര്‍ണനേട്ടം നാലായി.

Also Read;  നടി കങ്കണ വിവാഹിതയാവുന്നു, വരൻ പ്രമുഖ ബിസിനസ് മാൻ: വിവാഹത്തിയ്യതി വരെ എക്‌സിലൂടെ പുറത്തുവിട്ടു

നേരത്തെ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യന്‍ ടീം വെള്ളി നേടിയിരുന്നു. സിഫ്റ്റ് കൗര്‍ സംറ, ആഷി ഛൗക്‌സെ, മനിനി കൗശിക് എന്നിവരടങ്ങിയ ടീമാണ് രണ്ടാമതെത്തിയത്.

Also Read: കുഴിച്ചിട്ട നിലയില്‍ യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ‘തെളിവ് നശിപ്പിച്ചത് ഭയന്നിട്ട്’, കുറ്റം സമ്മതിച്ച് സ്ഥലമുടമ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here