ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം റദ്ദാക്കാന്‍ ബി സി സി ഐക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ട്

indian-tour-to-bangladesh-cricket

ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം നിര്‍ത്തിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 17-നും 31-നും ഇടയില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് പരമ്പരയില്‍ നടക്കേണ്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം അത്ര ഊഷ്മളമല്ലാത്തതിനാല്‍ പര്യടനവുമായി മുന്നോട്ട് പോകരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ബി സി സി ഐയോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.

Read Also: ഒരുക്കങ്ങളെല്ലാം പൂര്‍ണം, സഞ്ജു അടക്കമുള്ള താരങ്ങൾ; കെ സി എല്‍ താരലേലം ശനിയാഴ്ച

ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മേഖലയിലെ ഏറ്റവും വലിയ നയതന്ത്ര പ്രതിസന്ധിക്ക് കാരണമായിരുന്നു. സാങ്കേതിക, സാമ്പത്തിക ബിഡ്ഡിംഗ് വഴി നടക്കാനിരുന്ന മാധ്യമ അവകാശങ്ങളുടെ വില്‍പ്പന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബി സി ബി) താത്കാലികമായി നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

ജൂലൈ ഏ‍ഴിനും ജൂലൈ 10-നുമാണ് ബിഡ്ഡിംഗ് നടക്കേണ്ടത്. 2025 ജൂലൈ മുതല്‍ 2027 ജൂണ്‍ വരെ രണ്ട് വര്‍ഷത്തെ കാലയളവിലേക്ക് മാധ്യമ അവകാശം വില്‍ക്കാന്‍ ബി സി ബി ആദ്യം പദ്ധതിയിട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News