‘ഏതെങ്കിലും മതവിഭാഗത്തിന് മാത്രം അവകാശപ്പെട്ടതല്ല ഇന്ത്യ’: മുഖ്യമന്ത്രി

ഏതെങ്കിലും മതവിഭാഗത്തിന് മാത്രം അവകാശപ്പെട്ടതല്ല ഇന്ത്യയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ സമരത്തിൽ ജീവൻബലിയർപ്പിച്ച നിരവധി മുസ്‌ലിങ്ങളുണ്ട്. മാപ്പെഴുതിക്കൊടുത്ത അധമവീരത്വമല്ല മുസ്ലീങ്ങളായ സ്വാതന്ത്ര്യ സമര പോരാളികളുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: കോണ്‍ഗ്രസിന്റെ പിടിപ്പുകേടില്‍ താമര വിരിഞ്ഞ സൂറത്ത്; ആ സ്ഥാനാര്‍ത്ഥിയും ബിജെപിയിലേക്കെന്ന് സൂചന

ജീവൻ പോകുമ്പോഴും ഭാരതത്തിന് വേണ്ടി ജയ് വിളിച്ചവരാണ് മുസ്‌ലിം വിഭാഗത്തിൽപ്പെട്ട സ്വാതന്ത്ര്യ പോരാളികൾ. ആ വിഭാഗത്തെയാണ് നുഴഞ്ഞു കയറ്റക്കാർ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തലശ്ശേരിയിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ചെന്നൈ മെയിലിൽ വനിതാ ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം; പ്രതി പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News