
ഇന്ത്യയിൽ ഇതിനോടകം തരംഗമായി മാറിയിരിക്കുകയാണ് ഇലക്ട്രിക് സ്കൂട്ടറുകൾ. കാഴ്ചയിൽ മാത്രമല്ല മറിച്ച് റെയ്ഡിങ് അനുഭവവും മികച്ചതാണ്. നാം കൂടുതലായി സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് ജോലിക്ക് പോകാനുമാണ്. എന്നാൽ അതിലെ ഏറ്റവും
വലിയ വെല്ലുവിളിയെന്നത് അവശ്യവസ്തുക്കൾ കൊണ്ടുപോകുവാൻ കഴിയാത്തതാണ് അല്ലെ? എന്നാൽ, എന്താണ് അതിന് പരിഹാരമെന്ന് നോക്കിയാലോ?
1. ആതർ റിസ്ട
നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നാണ് ആതർ റിസ്ട. 34 ലിറ്ററാണ് ഈ വാഹനത്തിന്റെ സീറ്റിനടിയിലെ സംഭരണശേഷി. രണ്ട് ബാറ്ററി ഓപ്ഷനുകളിലായാണ് ഇത് ലഭ്യമാകുന്നത്. പരമാവധി 159 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും നൂതന സുരക്ഷാ സവിശേഷതകളും ആധുനിക സാങ്കേതികവിദ്യകളും ഇതിലുണ്ട്. ആതർ റിസ്ടയുടെ എക്‌സ്-ഷോറൂം വില 1.21 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്നു.
2. റിവർ ഇൻഡി
ബെംഗളൂരു ആസ്ഥാനമായാണ് റിവർ ഇൻഡി ഇലക്ട്രിക് സ്കൂട്ടർ നിർമ്മിക്കുന്നത്. പലചരക്ക് കൊണ്ടുപോകുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ സ്കൂട്ടറിൽ പലചരക്ക് സാധനങ്ങളും ലഗേജും എളുപ്പത്തിൽ കൊണ്ടുപോകാൻ കഴിയും. 12 ലിറ്റർ ഗ്ലൗ ബോക്സ് ഉൾപ്പെടെ 55 ലിറ്റർ സംഭരണശേഷി . ഇതിൽ രണ്ട് ഹെൽമെറ്റുകൾ വരെ സൂക്ഷിക്കാം. റിവർ ഇൻഡിയുടെ എക്‌സ്-ഷോറൂം വില 1.52 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്നു.
ALSO REd :മഴക്കാലത്ത് ഹെൽമെറ്റ് ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ..
3. ബജാജ് ചേതക്
ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെ മുൻനിര മോഡലുകളിൽ ഒന്നാണ് ബജാജ് ചേതക് C3501. 35 ലിറ്റർ സ്റ്റോറേജ് ശേഷിയുള്ള ഈ സ്കൂട്ടർ ദൈനംദിന യാത്രകൾക്കും വാരാന്ത്യ യാത്രകൾക്കും അനുയോജ്യമാണ്. ഗ്ലൗ ബോക്സ്, കീലെസ് എൻട്രി, ടിഎഫ്ടി ഡിസ്പ്ലേ, ഡോക്യുമെന്റ് , ആന്റി-തെഫ്റ്റ് അലേർട്ട് തുടങ്ങിയ സവിശേഷതകൾ ഇതിലുണ്ട്. ബജാജ് ചേതക് C3501 എക്‌സ്-ഷോറൂം വില 1.39 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

