നാലാം ക്രിക്കറ്റ് ടെസ്റ്റ്; ഇന്ത്യക്ക് വേണ്ടി പോരാടി ധ്രുവ്

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 307 റണ്‍സിന് പുറത്തായി. ഇംഗ്ലണ്ടിനേക്കാള്‍ 46 റണ്‍സിന് പിന്നിലാണ് ഇന്ത്യ. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറേലിന്റെ അത്യുഗ്ര പോരാട്ടമാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. സെഞ്ച്വറി തികക്കാനാകാതെ 90 റണ്‍സുമായി പുറത്താകുകയായിരുന്നു ധ്രുവ്. ധ്രുവ് ജുറേലും കുല്‍ദീപ് യാദവും തമ്മിലുള്ള എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 76 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഏഴിന് 219 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം രാവിലെ ബാറ്റിങ് തുടങ്ങിയത്.

ഒരു സിക്‌സ് ഉള്‍പ്പടെ ഒമ്പത് റണ്‍സുമായി ബാറ്റുവീശിയ ആകാശ് ദീപിനെ പുറത്താക്കി ഇംഗ്ലീഷ് സ്പിന്നര്‍ ഷോയിബ് ബഷീര്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. രണ്ട് ഓവറുകള്‍ക്കിപ്പുറം ടോം ഹാര്‍ട്ട്‌ലിയുടെ പന്തില്‍ ജുറേല്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. ഇന്ത്യയ്ക്കായി ജഡേജ നാലും ആകാശ് ദീപ് മൂന്നും വിക്കറ്റെടുത്തിരുന്നു.

Also Read: ഇടുക്കിയില്‍ പീഡനത്തിനിരയായി ഷെല്‍ട്ടർ ഹോമില്‍ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണാതായി

ജോ റൂട്ടിന്റെ (122) സെഞ്ചുറി മികവിലായിരുന്നു ഇംഗ്ലണ്ട് 353 റണ്‍സ് നേടിയത്. ഒലി റോബിന്‍സണ്‍ (58), ബെന്‍ ഫോക്‌സ് (47), സാക്ക് ക്രൗളി (42) എന്നിവരായിരുന്നു ഇംഗ്ലണ്ടിന്റെ പ്രധാന സ്‌കോറര്‍മാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News