
യൂട്യൂബ് ഇൻഫ്ലുവൻസർ അല്ലാബാദിയ ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റി’ എന്ന യൂട്യൂബ് ഷോയിലെ അശ്ലീല പരാമർശത്തിന്റെ പേരിൽ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. നിരവധിയാളുകളാണ് ഇവരെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
എന്നാൽ പരാമർശത്തിനെതിരെ കടുത്ത വിമർശനം ഉയർന്നതോടെ ബിയര്‍ബൈസപ്‌സ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ രണ്‍വീർ അല്ലാബാദിയ ക്ഷമചോദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. മാപ്പപേക്ഷയുമായി എത്തിയ വീഡിയോയിൽ വിമർശനവുമായി നടി ശ്രുതി രജനികാന്തും അവതാരക അപർണ തോമസും കമന്റിട്ടിട്ടുണ്ട്.
‘‘ആരും ഒരിക്കലും പറയാൻ പാടില്ലാത്ത, ആരും സങ്കൽപ്പിക്കാൻ പോലും പാടില്ലാത്ത ഒരു കാര്യമാണ് നിങ്ങൾ പറഞ്ഞത്. നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു.’’ അപർണ തോമസ് വീഡിയോയ്ക്ക് കമന്റായി കുറിച്ചു.
‘‘നിങ്ങളുടെ ഷോ ഞാൻ ഒരിക്കലും കണ്ടിട്ടില്ല, ചില ചെറിയ വിഡിയോ ശകലങ്ങൾ മാത്രമേ കണ്ടിട്ടുള്ളൂ. സർദാർ ജി കേരളത്തിന്റെ 100 ശതമാനം സാക്ഷരതയെക്കുറിച്ച് പറഞ്ഞപ്പോൾ പറഞ്ഞപ്പോൾ ഉയർന്ന നിലവാരമുള്ള ചിരികൾ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ വിവരമില്ലാത്ത ആളുകൾ എങ്ങനെയായിരിക്കുമെന്ന് ഇപ്പോൾ ലോകം മുഴുവൻ മനസ്സിലാക്കി. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ അല്പം മാന്യത കാണിക്കാൻ ശ്രമിക്കൂ. ഓ, നിങ്ങൾ കേരളത്തിൽ നിന്നുള്ളതല്ലല്ലോ. നിങ്ങൾ മലയാളി അല്ലാത്തതിന് ദൈവത്തിന് നന്ദി,’’ എന്നാണ് ശ്രുതി രജനീകാന്ത് കമന്റിട്ടത്.
ഒരു മത്സരാര്‍ഥിയോട് രണ്‍വീര്‍ അല്ലാബാദിയ ചോദിച്ച ചോദ്യമാണ് വിവാദത്തിന് കാരണമായത്. രണ്‍വീറിന്റെ വ്യക്തിജീവിതത്തെയും പ്രശ്നം ബാധിച്ചതായി റിപ്പോർട്ടുണ്ട്. അശ്ലീല പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് രണ്‍വീറും കാമുകി നിക്കി ശര്‍മയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതായും ഇരുവരും വേര്‍പിരിഞ്ഞെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

