
പാകിസ്ഥാനെതിരെ വീണ്ടും ഐക്യരാഷ്ട്ര സഭയെ സമീപിക്കാനൊരുങ്ങി ഇന്ത്യ. പാകിസ്ഥാൻ്റെ ഭീകരവാദ ബന്ധത്തിൻ്റെ തെളിവുകൾ ഐക്യരാഷ്ട്ര സഭയില്‍ നല്‍കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
ഐക്യരാഷ്ടസഭാ സുരക്ഷ കൗൺസിലിലേക്ക് ഇന്ത്യൻ സംഘത്തെ അയക്കുമെന്നാണ് വിവരം. 1267 എന്ന യുഎൻ ഉപരോധ സമതിക്ക് മുന്നിലാണ് ഇന്ത്യ തെളിവുകൾ നിരത്തുക. ആഗോള ഭീകരരുടെ പട്ടിക നിശ്ചയിക്കുന്ന യുഎൻ സമതിയാണ് 1267 ഉപരോധ സമതി.
അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതുമായി ബന്ധപ്പെട്ട യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിൻ്റെ വാദം കേന്ദ്ര സര്‍ക്കാര്‍ തള്ളി. കശ്മീരിൽ ആരുടെയും മധ്യസ്ഥത ആഗ്രഹിക്കുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. യുഎസ് മധ്യസ്ഥത വഹിച്ച ചര്‍ച്ചയുടെ ഭാഗമായിട്ടാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തല്‍ വരുന്നതെന്നായിരുന്നു ട്രംപ് ഇന്നലെ ട്രൂത്തില്‍ കുറിച്ചത്.
ENGLISH NEWS SUMMARY: India is preparing to approach the United Nations again against Pakistan. India is preparing to provide evidence of Pakistan’s terrorist links to the United Nations.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here