
ദില്ലിയിൽ ഇനൻഡ്യാ മുന്നണി യോഗം അവസാനിച്ചു. യോഗത്തിന് ശേഷം ഇൻഡ്യാ മുന്നണി നേതാക്കൾ മാധ്യമങ്ങളെ കണ്ടു. എസ് ഐ ആർ വിഷയത്തിൽ ചീഫ് ജസ്റ്റിസിന് കത്തയക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും മല്ലിഗാർജുൻ ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.
Also read: ‘വർഗീയ അജണ്ട നടപ്പിലാക്കാനുള്ള നീക്കം’; ബർക്കത്തുള്ള സർവകലാശാലയുടെ പേര് മാറ്റുന്നതിനെതിരെ എസ്.എഫ്.ഐ
തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക പ്രശ്നം എന്നിവ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണം എന്ന് ആവശ്യപ്പെടുമെന്നും ഓഗസ്റ്റ് എട്ടിന് അടുത്ത ഇൻഡ്യാ സഖ്യ യോഗം ഹൈദരാബാദിൽ ചേരുമെന്നും പറഞ്ഞു. ഓരോ 2 മാസം കൂടുമ്പോൾ ഇൻഡ്യാ സഖ്യം യോഗം ചേരും എന്നും പറഞ്ഞു.
25 പാർട്ടികൾ യോഗത്തി പങ്കെടുത്തതായും മാധ്യമങ്ങളോട് പറഞ്ഞു. മൺസൂൺ സെഷനിൽ എല്ലാ ദിവസവും രാവിലെ പ്രതിപക്ഷ നേതാവിൻ്റെ ഓഫീസിൽ യോഗം ചേരും എന്നും മാധ്യമങ്ങളെ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

