ലോക്ഡൗൺ കേന്ദ്രം ഉറപ്പിച്ചോ? പ്രധാന മന്ത്രിയുടെ നിർദ്ദേശങ്ങൾ ഇങ്ങനെ… പെട്രോൾ വില എത്ര വരെ ഉയരും ?

india lock down

രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യം ലോക്ഡൗണിലേക്ക് പോകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. രാജ്യം ലോക്ഡൗണിലേക്ക് എന്ന് സൂചന നൽകിക്കൊണ്ടുള്ള നിദ്ദേശങ്ങളാണ് പ്രധാനമന്ത്രി പുറപ്പെടുവിപ്പിട്ടുള്ളത്. ഏറ്റവും അവസാനം ഓൺലൈൻ ക്ലാസിന് പ്രധാന മന്ത്രി നിർദ്ദേശം നൽകി. അതിനു മുന്നേ വർക്ക് ഫ്രം ഹോമിനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിരുന്നു.

ഇന്നലെ ഓൺലൈൻ ക്ലാസിന് നിർദ്ദേശം നൽകിയതോടെയാണ് ആശങ്ക വർധിച്ചത്. ഊർജ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ നീക്കം. സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറുന്നത് വിദ്യാഭ്യാസ മന്ത്രാലയം വിശദമായി പരിശോധിക്കും എന്നാണ് റിപ്പോർട്ട്. അതേസമയം പൊതുമേഖല എണ്ണ കമ്പനികളുടെ നഷ്ടം പരിഹരിക്കാൻ വരും ദിവസങ്ങളിൽ ഇന്ധന വില വർധിച്ചേക്കും.

Also read: അടിസ്ഥാന ആവശ്യങ്ങൾ നടപ്പിലാക്കണം; മഹാരാഷ്ട്രയിലെ പാൽഘറിൽ കർഷക പ്രതിഷേധ മാർച്ച്

പെട്രോളിന്റെയും ഡീസലിന്റെയും വില 5 രൂപ വരെ വർധിച്ചേക്കും. എന്നാണ് വിവരങ്ങൾ. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ മോദി സർക്കാർ വേണ്ട മുൻ കരുതലുകൾ എടുക്കാത്തതാണ് രാജ്യത്തെ കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക് നയിക്കാൻ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News