വീണ്ടും പരാജയം; ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി 20 മത്സരത്തിലും ഇന്ത്യയ്ക്ക് തോൽവി

india cricket

ശ്രേയസ് അയ്യരുടെ കീഴിൽ ഒരു വിജയത്തിനായുള്ള ഇന്ത്യൻ ടി 20 ടീമിന്റെ കാത്തിരിപ്പ് നീളുന്നു. ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യ തോൽവി ഏറ്റുവാങ്ങി. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇതോടെ ഇന്ത്യ 2-0 ത്തിനു പിന്നിലായി.നോട്ടിങ്ഹാം ട്രെന്റ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ഇന്ത്യ 125 റൺസിനാണ് ലോകകപ്പ് ജേതാക്കൾ പരാജയം ഏറ്റുവാങ്ങിയത്. ടോസ് നേടി ആദ്യം ബൗൾ ചെയ്ത ഇന്ത്യയ്‌ക്കെതിരെ നിശ്ചിത 20 ഓവറിൽ ഇംഗ്ലണ്ട് ഏഴു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 201 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വെറും 76 റൺസ് മാത്രം നേടി പുറത്തായി.

ഇംഗ്ലണ്ടിന് ഓപ്പർമാരായ ഫിലിപ്പ് സാട്ടും (70) ജോസ് ബട്ലറും (36) മികച്ച തുടക്കമാണ് നൽകിയത്. അവസാന ഓവറുകളിൽ 24 പന്തുകളിൽ നിന്നും പുറത്താകാതെ 41 റൺസ് നേടിയ സാം കുന്റെ മികച്ച ബാറ്റിംഗ് കൂടി ആയപ്പോൾ ടീമിന്റെ സ്കോർ 200 കടന്നു. ഇന്ത്യൻ ബൗളർമാരിൽ ഹർഷിത് റാണയും പ്രിൻസ് യാദവും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയെങ്കിലും റൺ വഴങ്ങുന്നതിൽ പിശുക്ക് കാട്ടിയില്ല.

Also Read: ഫിഫ ലോകകപ്പ് 2026: ആവിശ്വസനീയ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ നിരയിൽ ആർക്കും തിളങ്ങാനായില്ല. 13 റൺസുകൾ വീതമെടുത്ത വൈഭവ് സൂര്യവംശിയും ഇഷാൻ കിഷനുമായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറെർമാർ. ജോഫ്ര ആർച്ചെ മൂന്നും ജോഷ് ടങ് നാലും വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ആദിൽ റഷീദ് രണ്ടു പേരെ മടക്കി അയച്ചു. അയർലണ്ടിനെതിരായ പരമ്പരയ്ക്ക് പിന്നാലെ പരമ്പരയിലും പരാജയപ്പെടാതിരിക്കാൻ ഇന്ത്യക്ക് അടുത്ത രണ്ടു മത്സരങ്ങൾ ജയിച്ചെ തീരു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News