
ഇന്ത്യയ്‌ക്കെതിരായ ടി 20 പരമ്പര തൂത്തുവാരി ആതിഥേയരായ ഇംഗ്ലണ്ട്. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഒരു മത്സരത്തിൽ പോലും ജയിക്കാൻ ശ്രേയസ് അയ്യർക്കും കൂട്ടർക്കും ആയില്ല. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇന്ന് സതാംപ്ടണിൽ നടന്ന അവസാന ടി 20 യിൽ 56 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. മത്സരത്തിൽ ടോസ് നഷ്ടപെട്ട ഇംഗ്ലണ്ട് നിശ്ചിത 20 ഓവറുകളിൽ 257/3 റൺസ് എടുത്തു. മറുപടി ബാറ്റ് ചെയ്യാനിറങ്ങിയ ലോക ചാമ്പ്യന്മാർ 201/8 റൺസിൽ ഒതുങ്ങി. 64 പന്തിൽ 131 റൺസ് നേടിയ വെറ്ററൻ താരം ജോസ് ബട്ലറും 45 പന്തുകളിൽ പുറത്താകാതെ 95 റൺസ് നേടിയ ഹാരി ബ്രൂക്കും ചേർന്നാണ് ഇംഗ്ലണ്ടിന്റെ സ്കോർ 250 കടത്തിയത്.
Also Read: ശ്രേയസ് അയ്യരുടെ പോരാട്ടം വിഫലം: ഇന്ത്യയെ തകർത്ത് ടി 20 പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് സഞ്ജു സാംസണും (27) ഇഷാൻ കിഷനും (56) ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. പിന്നാലെഎത്തിയ നായകൻ അയ്യരും (28) തിലക് വർമ്മയും (53) പൊരുതി നോക്കിയെങ്കിലും വിജയലക്‌ഷ്യം ഏറെ അകലെ ആയിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ സാം കരന്റെ ബൗളിങ്ങും ഇന്ത്യയ്ക്ക് വിനയായി. സൂര്യകുമാർ യാദവിനെ പുറത്താക്കി പകരം ശ്രേയസ് അയ്യരുടെ കീഴിൽ ഇറങ്ങിയ ഇന്ത്യ ഒരു മത്സരം പോലും ജയിക്കാതെ പരമ്പര നഷ്ടപ്പെടുത്തുന്നത് ഇത് രണ്ടാം തവണയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

