ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് വേണ്ടത് 257 റണ്‍സ്; ബൗളിങില്‍ തിളങ്ങി ജഡേജ

ബംഗ്ലാദേശിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യക്ക് 257 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങിനു ഇറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് നേടി.

Also Read; കോഴിക്കോട് വവ്വാലുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചു

മികച്ച തുടക്കം നടത്തിയ ബംഗ്ലാദേശിനെ പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ അവരെ വരുതിയില്‍ നിര്‍ത്തുകയായിരുന്നു. ഓപ്പണര്‍മാരായ തന്‍സിദ് ഹസന്‍- ലിറ്റന്‍ ദാസ് എന്നിവര്‍ അര്‍ധ സെഞ്ച്വറികള്‍ നേടി. ഇരുവരും ഒന്നാം വിക്കറ്റില്‍ 93 റണ്‍സ് ചേര്‍ത്തു.

Also Read: സംസ്ഥാനത്തെ ആദ്യ സ്‌പൈസസ് പാർക്ക് പ്രവർത്തനം തുടങ്ങി

തന്‍സിദിനെ മടക്കി കുല്‍ദീപ് യാദവാണ് കൂട്ടുകെട്ടു പൊളിച്ചത്. 43 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും മൂന്ന് സിക്സും സഹിതം താരം 51 റണ്‍സെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News