ഇന്ത്യയുടെ പുതിയ ക്രാഷ് ടെസ്റ്റിന് നാളെ തുടക്കം

പുതിയ വാഹന പരിശോധനാ ഏജന്‍സിയായ ഭാരത് NCAP നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.3.5 ടണ്‍ വരെ ഭാരമുള്ള മോട്ടോര്‍ വാഹനങ്ങളുടെ സുരക്ഷ കൂട്ടാനും അതുവഴി ഇന്ത്യന്‍ റോഡുകള്‍ സുരക്ഷിതമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പരിപാടി.

ALSO READ:സംഘികളുടെ എ ടീമായി കോൺഗ്രസ് മാറി; വിമർശനവുമായി സോഷ്യൽ മീഡിയ

മുതിര്‍ന്നവരുടെ സുരക്ഷയില്‍ 27 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 41 പോയിന്റും നേടുന്ന കാറുകള്‍ക്ക് മാത്രമേ 5 സ്റ്റാര്‍ റേറ്റിംഗ് ലഭിക്കൂ. 3 സ്റ്റാര്‍ റേറ്റിംഗ് ലഭിക്കാന്‍ ചുരുങ്ങിയത് ആറ് എയര്‍ബാഗുകള്‍, ESC, കാല്‍നടയാത്രക്കാരുടെ സംരക്ഷണത്തിന് അനുയോജ്യമായ ഫ്രണ്ട് ഡിസൈന്‍, ഫ്രണ്ട് സീറ്റുകള്‍ക്ക് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ കാറുകളില്‍ ഉണ്ടായിരിക്കണം. ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റില്‍ പരീക്ഷിക്കുന്നതിനായി ഇതിനകം 30-ലധികം മോഡലുകള്‍ തയ്യാറാണ്.

നേരത്തെ ഗ്ലോബല്‍ NCAP ആയിരുന്നു ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളുടെ സേഫ്റ്റി റേറ്റിംഗ് നിശ്ചയിച്ചിരുന്നത്. M1 വിഭാഗത്തില്‍ പരമാവധി 3.5 ടണ്‍ ഭാരമുള്ള 8 സീറ്റ് വരെയുള്ള കാറുകളായിരിക്കും ക്രാഷ് ടെസ്റ്റ് നടത്തുന്നത്. അമേരിക്ക, ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം തദ്ദേശീയമായി കാര്‍ ക്രാഷ് ടെസ്റ്റ് സൗകര്യമുള്ള ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി.

ALSO READ: രാജ്യസഭയില്‍ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധം; ഡെറിക് ഒബ്രിയാന് സസ്‌പെൻഷൻ

ഇന്ത്യയിലെ കാറുകളില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആ നിയമം നടപ്പായിട്ടില്ല. ഫ്രണ്ട് ഇംപാക്റ്റ്, സൈഡ് പോള്‍ ഇംപാക്റ്റ്, സൈഡ് ബാരിയര്‍ ഇംപാക്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, കാല്‍നടയാത്രക്കാരുടെ സുരക്ഷ എന്നിവ മുന്‍നിര്‍ത്തി വിവിധ ക്രാഷ് ടെസ്റ്റുകള്‍ ഭാരത് NCAP നടത്തും.ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, റിയര്‍ ക്രാഷ് പ്രൊട്ടക്ഷന്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗും എന്നിവയും ഭാവിയില്‍ ചേര്‍ക്കും. ടെസ്റ്റിലൂടെ ഭൂരിഭാഗം കസ്റ്റമേഴ്സിനും മതിയായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ കാര്‍ തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News