ഇന്ത്യ 255ല്‍ പുറത്ത്; ഗില്ലിന് സെഞ്ച്വറി

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു വിജയ ലക്ഷ്യം 399 റണ്‍സ്. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ പോരാട്ടം 255 റണ്‍സില്‍ അവസാനിപ്പിച്ചു. ഒന്നാം ഇന്നിങ്സില്‍ 143 റണ്‍സ് ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയാണ് ഇന്ത്യക്ക് രണ്ടാം ഇന്നിങ്സില്‍ കരുത്തായത്. താരം 147 പന്തുകള്‍ നേരിട്ട് 11 ഫോറും രണ്ട് സിക്സും സഹിതം 104 റണ്‍സ് സ്വന്തമാക്കി. മൂന്നാം ടെസ്റ്റ് സെഞ്ച്വറിയാണ് ഗില്‍ വിശാഖപട്ടണത്ത് കുറിച്ചത്.

ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 396 റണ്‍സില്‍ പുറത്തായി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 253 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. ആറാം വിക്കറ്റായി മടങ്ങിയത് അക്ഷര്‍ പട്ടേല്‍. അര്‍ധ സെഞ്ച്വറി എത്തും മുന്‍പ് താരം മടങ്ങി. അക്ഷര്‍ ആറ് ഫോറുകള്‍ സഹിതം 45 റണ്‍സെടുത്തു.

Also Read: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പൊതുഖജനാവില്‍ നിന്ന് ധൂര്‍ത്തടിച്ചത് 45 കോടി; കണക്കുകള്‍ പുറത്ത്

ആര്‍ അശ്വിന്‍ 29 റണ്‍സെടുത്തു. ശ്രീകര്‍ ഭരത് ആറ് റണ്ണുമായി മടങ്ങി വീണ്ടും നിരാശപ്പെടുത്തി. പിന്നീടിറങ്ങിയ കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ എന്നിവര്‍ പൂജ്യത്തില്‍ മടങ്ങി. മുകേഷ് കുമാര്‍ പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനായി ടോം ഹാര്‍ട്ലി നാല് വിക്കറ്റുകള്‍ വീഴ്ത്തി. രഹാന്‍ അഹമദ് മൂന്ന് വിക്കറ്റുകള്‍ നേടി. ജെയിംസ് ആന്‍ഡേഴ്സന്‍ രണ്ട് വിക്കറ്റുകളും ഷൊയ്ബ് ബഷീര്‍ ഒരു വിക്കറ്റും എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here