
പഹല്‍ഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാനെതിരായ നടപടികൾ കടുപ്പിച്ച് ഇന്ത്യ. പിന്നാലെ നയിതന്ത്ര നടപടികൾ കടുപ്പിച്ച് പാകിസ്ഥാനും. ഇന്ത്യ അട്ടാരി അതിർത്തി അടച്ചതിന് പിന്നാലെ വാഗാ അതിർത്തി അടക്കാൻ പാകിസ്ഥാൻ നീക്കം. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ച നടപടിയെ പാകിസ്ഥാൻ തള്ളി, കൂടാതെ സിക്ക് തീർത്ഥാടകർ ഒഴികെയുള്ള ഇന്ത്യൻ പൗരന്മാർക്കുള്ള വിസയും പാകിസ്ഥാൻ താൽക്കാലികമായി നിർത്തിവച്ചു.
സിന്ധു നദീജല ഉടമ്പടി നിര്‍ത്തിവയ്ക്കാനുള്ള ഇന്ത്യയുടെ പ്രഖ്യാപനത്തെ തളളുന്നുവെന്ന് പാകിസ്ഥാന്‍. ലോകബാങ്കിന്റെ മധ്യസ്ഥതയിലുള്ള ഒരു അന്താരാഷ്ട്ര കരാറാണ് ഈ ഉടമ്പടിയെന്നും ഏകപക്ഷീയമായി നിര്‍ത്തിവയ്ക്കുന്നതിനുള്ള വ്യവസ്ഥ കരാറില്‍ ഇല്ലെന്നും പാക്കിസ്ഥാന്‍. ജലപ്രവാഹം തടയാനുളള ശ്രമം യുദ്ധനടപടിയായി കണക്കാക്കുമെന്നും പൂര്‍ണ്ണ ശക്തിയോടെ പ്രതികരിക്കുമെന്നും പാക്കിസ്ഥാന്‍.
ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള വിമാന കമ്പനികൾക്ക് പാകിസ്ഥാൻ അതിർത്തിയിൽ പ്രവേശനം നിരോധിച്ചു. വ്യോമ അതിർത്തി ഉടൻ അടക്കും. പാകിസ്ഥാൻ വഴി മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളും പ്രവേശിക്കരുതെന്നും. ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും നിർത്തിവെച്ചതായും പാകിസ്ഥാൻ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here