‘ഇന്ത്യ ഇപ്പോൾ എന്റെയും കൂടിയാണ്’; പബ്‌ജി മൂലമുള്ള ‘ഇന്ത്യ-പാക്’ പ്രണയകഥയ്ക്ക് ശുഭാന്ത്യം

പബ്‌ജി വഴി പരിചയപ്പെട്ട യു.പി സ്വദേശിയെ തേടി പാകിസ്ഥനിൽനിന്ന് ഇന്ത്യയിലോട്ടെത്തിയ പാക് യുവതിയുടെ വാർത്ത ആശ്ചര്യത്തോടെയാണ് ആളുകൾ വായിച്ചത്. പ്രണയത്തിന് അതിർത്തികളില്ല എന്ന് നമ്മൾ പറയുമെങ്കിലും ഇത്തരത്തിലൊരു തേടിവരലിന് ആ പാക് യുവതിക്ക് വലിയ വില കൊടുക്കേണ്ടിവന്നിരുന്നു.

ALSO READ: മൊബൈല്‍ മോഷ്ടിക്കാനുള്ള ശ്രമം ചെറുക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് ഗുരുതര പരുക്ക്; 22കാരിക്ക് ദാരുണാന്ത്യം

ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന പാക് സ്വദേശിനി സീമ ഹൈദറിനെ അധികൃതർ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. സീമയുടെ കാമുകനായ യു.പി സ്വദേശി സച്ചിനെയും സീമയ്ക്ക് അഭയം നൽകിയതിന് അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരിക്കുകയാണ്.

‘ഞാൻ ഇപ്പോൾ ഇന്ത്യക്കാരിയാണ്. ഇന്ത്യ ഇപ്പോൾ എന്റേതും കൂടിയാണ്’, ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സീമ ഇങ്ങനെ പറയുന്നു. ;വളരെ ദുഷ്കരമായ യാത്രയായിരുന്നു എനിക്ക് മുൻപാകെ ഉണ്ടായിരുന്നത്. പലപ്പോഴും ഉറങ്ങിയിട്ടില്ല. അടുത്ത നിമിഷം എന്താകുമെന്ന് പേടിച്ചു’; സീമ കൂട്ടിച്ചേർക്കുന്നു

ALSO READ: ‘അവള്‍ക്ക് തീരെ മര്യാദയില്ല, എല്ലാവരോടും ദേഷ്യപ്പെടുന്നു’; അധ്യാപികയ്‌ക്കെതിരെ പ്രിന്‍സിപ്പലിനെ സമീപിച്ച് ഏഴാം ക്ലാസിലെ ആണ്‍കുട്ടികള്‍

കൊവിഡ് കാലത്താണ് സച്ചിനും സീമയും പബ്‌ജിയിലൂടെ പ്രണയത്തിലാകുന്നത്‌. കഴിഞ്ഞ മാർച്ചിൽ ഇരുവരും നേപ്പാളിൽ വെച്ച് വിവാഹിതരായി. പിന്നീട് സീമ പാകിസ്താനിലേക്ക് പോകുകയും സച്ചിൻ ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ പിന്നീട് സച്ചിനൊപ്പം നിൽക്കാൻ തീരുമാനിച്ച സീമ ഇന്ത്യയിലേക്ക് വരാനുള്ള തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് ഇവർ മെയ് മാസത്തിൽ നേപ്പാൾ വഴി ഇന്ത്യയിലെത്തുകയും സച്ചിനൊപ്പം ജീവിതം ആരംഭിക്കുകയും ചെയ്തു. ഇതിനിടയിലാണ് സീമയും സച്ചിനും അറസ്റ്റിലാകുന്നതും ജയിലിലേക്ക് അയക്കപ്പെടുന്നതും. എന്തായാലും പുറത്തിറങ്ങിയ ഇരുവരും ഇപ്പോൾ പുതിയൊരു ജീവിതം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യൻ പൗരത്വം നേടാനുള്ള തയ്യാറെടുപ്പുകൾ സീമയും തുടങ്ങിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here