വീണ്ടും മഴ; ഇന്ത്യ-പാക് രണ്ടാം മത്സരവും ഉപേക്ഷിച്ചു; റിസര്‍വ് ഡേയില്‍ മാച്ച് പൂര്‍ത്തിയായേക്കും

ഏഷ്യാ കപ്പില്‍ ഇന്ത്യ – പാകിസ്ഥാന്‍ മത്സരം വീണ്ടും മഴ മുടക്കി. നേരത്തെ മഴക്ക് ശമനമുണ്ടായിരുന്നെങ്കിലും ഔട്ട് ഫീല്‍ഡ് നനഞ്ഞതിനെ തുടര്‍ന്ന് മത്സരം പുനരാരംഭിക്കാനായില്ല . നനഞ്ഞിരിക്കുന്ന ഭാഗം ഉണക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് വീണ്ടും മഴയെത്തിയത്. 34 ഓവറാക്കി കുറച്ച് ഒമ്പത് മണിക്ക് മത്സരം പുനരാരംഭിക്കാനായിരുന്നു അംപയര്‍മാരുടെ പദ്ധതി. എന്നാല്‍ ഇതിനിടെ വീണ്ടും മഴയെത്തിയത് കാര്യങ്ങള്‍ പ്രശ്നത്തിലാക്കി.

also read :നിസ്സാരനല്ല കരിമ്പിന്‍ ജ്യൂസ്, അറിയാം ഈ ഗുണങ്ങള്‍

തുടർന്ന് ഇന്ന് മത്സരം പുനരാരംഭിക്കാനാവില്ലെന്ന് അംപയര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. റിസര്‍വ് ദിനമുള്ളതിനാല്‍ നാളെ പൂര്‍ത്തിയാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 24.1 ഓവറിന്‍റെ ബാക്കിയായി ഇന്ത്യ ബാറ്റിംഗ് തുടരും. മൂന്ന് മണിക്ക് പാകിസ്ഥാന്‍ ശേഷിക്കുന്ന ഓവറുകള്‍ എറിയും.

also read :സൗദിയിൽ റോഡപകട മരണങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 35 ശതമാനം കുറവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News