മഴ മുടക്കിയ ഇന്ത്യ–പാകിസ്ഥാൻ മത്സരം ഇന്ന് തുടരും

മഴ മുടക്കിയ ഇന്ത്യ–-പാകിസ്ഥാൻ മത്സരത്തിന്റെ ബാക്കിഭാഗം ഇന്ന്‌ തുടരും. ഏഷ്യാകപ്പ്‌ ഏകദിന ക്രിക്കറ്റ്‌ സൂപ്പർഫോറിൽ ഇന്ത്യ 24.1 ഓവറിൽ 2–-147 റണ്ണെടുത്തതിന് പിന്നാലെയാണ് മഴ പെയ്തത്. തുടർന്ന്‌ കളി പൂർത്തിയാക്കാനായി മണിക്കൂറുകൾ കാത്തിരുന്നു. എന്നാൽ മഴ മാറാത്ത സാഹചര്യത്തിലാണ് ഇന്ന് കാളി തുടരാൻ തീരുമാനിച്ചത്.

ALSO READ:യുഎസ് ഓപൺ പുരുഷ സിം​ഗിൾസ് കിരീടം ജോകോവിച്ചിന്: 24ാം ഗ്രാന്‍ഡ്സ്ലാം കിരീടം

ഇന്ന് പകൽ മൂന്നിന്‌ ആണ് ഇന്ത്യ–-പാകിസ്ഥാൻ മത്സരം തുടരുക. അമ്പതോവർ മത്സരം തന്നെയായിരിക്കും നടക്കുക. ഇന്ത്യ 24.1 ഓവറിൽ കളി വീണ്ടും തുടങ്ങും.മഴഭീഷണിയുള്ള കൊളംബോയിൽ ടോസ്‌ നേടിയ പാക്‌ ക്യാപ്‌റ്റൻ ബാബർ അസം ഇന്ത്യയെ ബാറ്റിങ്ങിന്‌ അയക്കുകയായിരുന്നു.

ALSO READ:വീണ്ടും മഴ; ഇന്ത്യ-പാക് രണ്ടാം മത്സരവും ഉപേക്ഷിച്ചു; റിസര്‍വ് ഡേയില്‍ മാച്ച് പൂര്‍ത്തിയായേക്കും

കഴിഞ്ഞ ദിവസം , ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റിംഗിനെത്തുകയായിരുന്നു. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തിരുന്നു. രോഹിത് ശര്‍മ (56), ശുഭ്മാന്‍ ഗില്‍ (58) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 121 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. മത്സരം നിര്‍ത്തിവെക്കുമ്പോള്‍ വിരാട് കോലി (8), കെ എല്‍ രാഹുല്‍ (17) എന്നിവരാണ് ക്രീസില്‍. ഷദാബ് ഖാന്‍, ഷഹീന്‍ അഫ്രീദി എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News