മോദിയുടെ മണ്ഡലത്തിൽ മണിക്കൂറുകളോളം വൈദ്യുതി മുടക്കം, ഉത്തരേന്ത്യയാകെ ഇരുട്ടിൽ; കേരളത്തിൽ ലോഡ്ഷെഡിങ് പ്രഖ്യാപിക്കുന്നവർ ഇതുംകൂടി കാണണം

North India power cuts

കേരളത്തിൽ ലോഡ്ഷെഡിങ്ങില്ല, ഏർപ്പെടുത്തിയിരിക്കുന്നത് നിയന്ത്രണം മാത്രം. അതായത് വൈകുന്നേരം 6 മുതൽ രാത്രി 12 വരെയുള്ള പീക്ക് ടൈമിൽ 30 മിനിറ്റിൽ താഴെ മാത്രം വൈദ്യുതി നിയന്ത്രണം. കനത്ത ചൂടിനെ തുടർന്ന് വൈ​ദ്യുതി ഉപഭോ​ഗത്തിലുണ്ടായ വർധനയും പ്രതിസന്ധിയും നേരിടുന്നതിന്റെ ഭാ​ഗമായുള്ള നടപടി.

പക്ഷേ, കേരളത്തിൽ ലോഡ്ഷെഡിങ്ങുണ്ടെന്ന് ചിലരങ്ങ് പ്രഖ്യാപിച്ചുകഴിഞ്ഞു. അങ്ങനെ വരുത്തിതീർക്കാൻ അവർക്ക് വല്ലാത്ത വെപ്രാളമാണ്. 10 വർഷം ലോഡ്ഷെഡിങ് എന്ന വാക്കുതന്നെ കേരളത്തിൽ ഇല്ലാതാക്കിയ എൽഡിഎഫ് സർക്കാരിനെ അടിക്കാൻ കിട്ടിയ ഒരു വടി, പശ്‌ചിമേഷ്യൻ സംഘർഷം സൃഷ്‌ടിച്ച ഉ‍ൗർജ പ്രതിസന്ധിക്കൊപ്പം വേനൽച്ചൂടും കനത്തതോടെ രാജ്യമെങ്ങും വൈദ്യുതിക്ഷാമം രൂക്ഷമാണ്. പക്ഷേ അതൊന്നും കാണാതെ, ഇതുവരെയും ലോഡ്ഷെഡിങ് പ്രഖ്യാപിക്കാത്ത ഇടതുസർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ബോധപൂർവമായ, സംഘടിതമായ നീക്കമാണ് നടക്കുന്നത്. ആ ശ്രമങ്ങൾ നിങ്ങൾ തുടർന്നോളൂ, പക്ഷേ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കൂടി ഒന്ന് നോക്കണം.

ALSO READ: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ല; ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം കാലാവസ്ഥ: മന്ത്രി കെ കൃഷ്ണൻ കുട്ടി

രാജസ്ഥാൻ, പഞ്ചാബ്‌, ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌, ഗുജറാത്ത്‌, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ മണിക്കൂറുകളാണ് അപ്രഖ്യാപിത പവർകട്ട്‌ നീളുന്നത്. കടുത്ത ചൂടിൽ വെന്തുരുകുമ്പോൾ ഇടുത്തീയായി മറിക്കൂറുകളോളം പവർക്കട്ട്, ഒന്നാലോചിച്ചുനോക്കൂ അവിടുത്തെ ജനങ്ങളുടെ ജീവിതം. 45 ഡിഗ്രിക്കും മുകളിലാണ് രാജസ്ഥാനിൽ പകൽ താപനില. ഇവിടെയും കടുത്ത വൈദ്യുതി ക്ഷാമമാണ്. ഇരുട്ടുവീണു കഴിഞ്ഞാൽ ബിക്കാനീർ, ജോധ്‌പുർ, ജയ്‌സാൽമീർ മേഖലകളിൽ വൈദ്യുതിയെ പിന്നെ നോക്കേണ്ട. മണിക്കൂറുകൾ നീളുന്ന പവർകട്ടിൽ പ്രതിഷേധിച്ച്‌ ജനങ്ങൾ തെരുവിലിറങ്ങിക്കഴിഞ്ഞു.

പഞ്ചാബിലും സ്ഥിതി മറിച്ചല്ല. 10 മണിക്കൂർ വരെയാണ്‌ സംസ്ഥാനത്തെ അപ്രഖ്യാപിത പവർകട്ട്‌. അമൃത്‌സറിലും പട്യാലയിലും ലുധിയാനയിലുമെല്ലാം വൈദ്യുതി പ്രതിസന്ധിയാൽ ജനം വലയുകയാണ്. വൈദ്യുതിക്ഷാമം കൃഷിയെയും വ്യവസായത്തെയും ബാധിച്ചു കഴിഞ്ഞിട്ടുണ്ട്. പലയിടത്തും ജലസേചനം മുടങ്ങി.

ALSO READ: ഇനി വിമാന യാത്രയെങ്ങനെയാവും? ഇന്ധന വില ഉയർന്നതോടെ ഇന്ത്യൻ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിൽ

രാജ്യതലസ്ഥാനത്തും വൈദ്യുതിക്ഷാമത്തെ മറികടക്കാൻ സർക്കാരിനായിട്ടില്ല. പകലും രാത്രിയുമെല്ലാം അപ്രഖ്യാപിത പവർകട്ട്‌. ഐടി നഗരമായ ബംഗളൂരു ഉൾപ്പെടെ കർണാടകത്തിലെ പല പ്രദേശങ്ങളിലും തെലങ്കാനയിലും ആന്ധ്രയിലുമെല്ലാം വൈദ്യുതി പ്രതിസന്ധിയുണ്ട്. ഇനി യുപിയുടെ കാര്യം നോക്കാം. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ മണിക്കൂറുകളാണ് വൈദ്യുതി മുടങ്ങുന്നത്. ലഖ്‌ന‍ൗ, നോയ്‌ഡ, ഗാസിയാബാദ്‌ എന്നിവിടങ്ങളിലും ഇതേ അവസ്ഥ തന്നെ.

കേരളത്തിൽ ലോഡ്ഷെഡിങ്ങില്ലെന്ന് മന്ത്രി കൃഷ്ണൻ കുട്ടി ആവർത്തിച്ച് പറഞ്ഞിട്ടും കേരളത്തെ ഇരുട്ടിലാക്കാനുള്ള പ്രൊപ്പ​ഗാണ്ട കളികൾ അണിയറയിൽ സജീവമാണ്. കനത്ത ചൂടും ഇന്ധനക്ഷാമവും വരുത്തിവച്ച പ്രതികൂല സാഹചര്യത്തെ സർക്കാരിന്റെ കുറ്റമായി ആരോപിക്കുമ്പോൾ രാജ്യത്താകമാനമുള്ള സ്ഥിതിവിശേഷം കൂടി അറിയാൻ ശ്രമിക്കണം. കഴിഞ്ഞയാഴ്‌ച രാജ്യത്തെ പരമാവധി പ്രതിദിന വൈദ്യുതി ഉപയോഗം 256.11 ഗിഗാവാട്ട്‌ എന്ന റെക്കോഡിലെത്തി. ഇത് ഇനിയും കൂടുവാൻ തന്നെയാണ് സാധ്യത. കേരളത്തിലും ചൂട് കൂടുകയാണ്. എസിയുടെയും ഇൻഡക്ഷൻ കുക്കറിന്റെയുമൊക്കെ ഉപയോഗത്തിലുണ്ടായ കുതിച്ചുചാട്ടം സ്ഥിതി രൂക്ഷമാക്കുന്നുണ്ട്. നമുക്കൊരുമിച്ച് ഈ പ്രതിസന്ധിയെ മറികടക്കാം.

രാത്രി സമയങ്ങളിൽ എസിയുടെ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കാൻ ശ്രദ്ധിക്കമം. ഈ സമയത്ത് ഇൻഡക്ഷൻ കുക്കറിന്റെയും ഇലക്ട്രിക് ഹീറ്റർ, അയൺ, വാഷിംഗ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയവയുടെയും ഉപയോഗം ഒഴിവാക്കാം. അനാവശ്യമായി ലൈറ്റും ഫാനുമൊന്നും പ്രവർത്തിപ്പിക്കാതിരിക്കാം. ഇത് നമ്മുടെ കൂടി ഇത്തരവാദിത്തമാണെന്ന ബോധത്തിൽ മുന്നോട്ടുപോകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News