‘ജനാധിപത്യം കേവലം ഒരു വാക്ക് മാത്രമാണെന്ന് ഇന്ത്യ തെളിയിക്കുന്നു’, എം സ്വരാജ്

രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ പ്രതികരണവുമായി എം സ്വരാജ്. ജനാതിപത്യം ഒരു കേവല വാക്ക് മാത്രമാണെന്ന് ഇന്ത്യ തെളിയിക്കുന്നുവെന്ന് സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.

രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉള്ളതായിരുന്നില്ലായെന്നും അത് പ്രധാനമന്ത്രിയെയും അഴിമതിക്കാരെയും വിമർശിക്കാനായിരുന്നു എന്നത് പകൽ പോലെ വ്യക്തമെന്ന് സ്വരാജ് കുറിയ്ക്കുന്നു. രാജ്യം നേരിടുന്ന വെല്ലുവിളിയുടെ ആഴം കേരളത്തിലെ കോൺഗ്രസുകാർക്ക് മനസിലായാലും ഇല്ലെങ്കിലും എല്ലാ ജനാധിപത്യവാദികളും പ്രതിഷേധമുയർത്തേണ്ട സന്ദർഭമാണിതെന്നും സ്വരാജ് പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം

ജനാധിപത്യം കേവലം ഒരു വാക്കു മാത്രമാണെന്ന് ഇന്ത്യ തെളിയിക്കുന്നു.
രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രധാനമന്ത്രിയെയും അഴിമതിയെയും വിമർശിക്കുക എന്ന ലക്ഷ്യമാണ് ആ പ്രസംഗത്തിനുള്ളതെന്നും പകലു പോലെ വ്യക്തമാണ്.
വിയോജിപ്പുകൾക്കും വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലങ്ങു വീഴുമ്പോൾ കേൾക്കുന്ന ശബ്ദം ഫാസിസത്തിന്റെ കാലൊച്ച തന്നെയാണ്.
കൊന്നു കൊണ്ടിരിക്കുന്നത് ഇന്ത്യയെത്തന്നെയാണ്. രാജ്യം നേരിടുന്ന വെല്ലുവിളിയുടെ ആഴം കേരളത്തിലെ കോൺഗ്രസുകാർക്ക് മനസിലായാലും ഇല്ലെങ്കിലും എല്ലാ ജനാധിപത്യവാദികളും പ്രതിഷേധമുയർത്തേണ്ട സന്ദർഭമാണിത്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News