
ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ചന്ദ്രയാൻ-4 ദൗത്യം 2027-ൽ നടപ്പിലാകുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ചന്ദ്രനിൽനിന്ന് മണ്ണും പാറയും ശേഖരിച്ച് ഭൂമിയിലെത്തിക്കുക എന്നതാണ് ചന്ദ്രയാൻ-4ന്റെ പ്രധാന ദൗത്യ ലക്ഷ്യം. ദൗത്യത്തെ കുറിച്ചുള്ള വിവരങ്ങൾ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വാർത്താഏജൻസിയായ പി ടി ഐക്ക് നൽകിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്.
എൽ വി എം-3 റോക്കറ്റുപയോഗിച്ച് രണ്ടുഘട്ടമായാകും ചന്ദ്രയാൻ-4 ദൗത്യത്തിനാവശ്യമായ ഉപകരണങ്ങളും മറ്റും ഭ്രമണപഥത്തിലെത്തിക്കുക. ഐ എസ് ആർ ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണവാഹനമാണ് എൽ വി എം-3 റോക്കറ്റ്. ഭ്രമണപഥത്തിൽവെച്ചാകും ഇത്തരത്തിലെത്തിക്കുന്ന ഉപകരണങ്ങൾ കൂട്ടിയോജിപ്പിക്കുക എന്നും മന്ത്രി വ്യക്താമാക്കി.
Also Read: ഭൂമിയുടെ ഭ്രമണം പൂർണമായും ടൈം ലാപ്സിൽ പകർത്തി ശാസ്ത്രജ്ഞൻ; അത്ഭുതപ്പെടുത്തുന്ന വീഡിയോ
അത് പോലെ തന്നെ ഇന്ത്യയുടെ പ്രധാനപ്പെട്ട രണ്ട് പര്യവേക്ഷണ പദ്ധതിയെ പറ്റിയുള്ള വിവരങ്ങളും മന്ത്രി പങ്കുവെച്ചു. സമുദ്രോപരിതലത്തിൽനിന്ന് 6000 മീറ്റർ താഴ്ചയിലേക്ക് ആളെ എത്തിക്കുന്ന സമുദ്രപര്യവേഷണദൗത്യമായ സമുദ്രയാനും. ബഹിരാകാശ യാത്രികരെ ഭ്രമണപഥത്തിലെത്തിക്കുകയും തിരികെ സുരക്ഷിതമായി അവരെ ഭൂമിയിലെത്തിക്കുന്ന പദ്ധതിയുമായ ഗഗൻയാൻ ദൗത്യവും അടുത്തവർഷം നടപ്പിലാകുമെന്നും മന്ത്രി അറിയിച്ചു.
ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി ‘വ്യോമമിത്ര’യെന്ന റോബോട്ടിനെ ബഹിരാകാശത്തേക്ക് അയച്ച് തിരിച്ചെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read: തീ ഉപയോഗിക്കാൻ സാധിക്കുന്ന പക്ഷികളെ പറ്റി അറിയാമോ?
അത് പോലെ ശ്രീഹരിക്കോട്ടയിൽ വലിയ റോക്കറ്റുകൾക്കായി പുതിയ വിക്ഷേപണത്തറ സജ്ജമാക്കുമെന്നും ഭാരംകുറഞ്ഞ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ വിക്ഷേപണകേന്ദ്രം സ്ഥാപിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here