ബര്‍മിങ്ഹാമില്‍ റണ്‍ മല സൃഷ്ടിച്ച് ന്യൂജെന്‍ ഇന്ത്യ

ind-vs-eng-shubman-gill

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ 587 റണ്‍സിന് പുറത്തായി ഇന്ത്യ. രണ്ടാം ദിനം മൂന്നാം സെഷനിലാണ് ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് അവസാനിച്ചത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 387 ബോളില്‍ 269 റണ്‍സെടുത്ത് പുറത്തായി.


യശസ്വി ജയ്‌സ്വാള്‍ (87), രവീന്ദ്ര ജഡേജ (89), വാഷിങ്ടണ്‍ സുന്ദര്‍ (42) എന്നിവരും തിളങ്ങി. കരുണ്‍ നായര്‍ 31 റണ്‍സെടുത്തപ്പോള്‍, കഴിഞ്ഞ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ചുറി നേടിയ റിഷഭ് പന്തിന്റെ സംഭാവന 25 റണ്‍സായിരുന്നു. മറ്റാരും രണ്ടക്കം കടന്നില്ല. ആദ്യ ടെസ്റ്റില്‍ ഗില്ലും സെഞ്ചുറി നേടിയിരുന്നു.

Read Also: ഇരട്ട സെഞ്ചുറിയുമായി ഗില്ലാട്ടം; റണ്‍മല ഉയര്‍ത്തി ഇന്ത്യ

ഇംഗ്ലണ്ടിന്റെ ഷൊഹൈബ് ബഷിര്‍ മൂന്ന് വിക്കറ്റെടുത്തു. ക്രിസ് വോക്‌സ്, ജോഷ് ടങ് എന്നിവര്‍ രണ്ട് വീതവും ബ്രൈഡണ്‍ കാഴ്‌സ്, ബെന്‍ സ്‌റ്റോക്‌സ്, ജോ റൂട്ട് എന്നിവര്‍ ഒന്ന് വീതവും വിക്കറ്റ് പിഴുതു. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ ആദ്യ ഓവറില്‍ തന്നെ 12 റണ്‍സ് എടുത്തു. ആകാശ് ദീപ് ആയിരുന്നു ബോളര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News