ലോകത്തിലെ കുഞ്ഞൻ സെമി കണ്ടക്ടർ ചിപ്പ് നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ

ലോകത്തിലെ ഏറ്റവും ചെറിയ സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പുകളുമായി ഇന്ത്യ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐഐഎസ്‌സി) നിന്നുള്ള ശാസ്ത്രജ്ഞരാണ് ഈ ധൗത്യവുമായി മുന്നോട്ട് വന്നിരിക്കുന്നത് . ആഗോള വിപണിയിൽ നിലവില്‍ ലഭ്യമായിട്ടുള്ള ചിപ്പുകളുടെ പത്തിലൊന്നു വലിപ്പം മാത്രമായിരിക്കും ഇവയ്ക്കുണ്ടാകുക. ചിപ്പ് നിർമ്മിക്കുന്നതിനായുള്ള നിര്‍ദേശം ഐഐഎസ്‌സി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുകയാണ് .

ALSO READ : ലോകത്ത് ആകെ ഈ നിറം കണ്ടിട്ടുള്ളത് അഞ്ചു പേർ മാത്രം; ‘ഒളോ’ എന്ന പുതിയ നിറം കണ്ടെത്തി ശാസ്ത്രജ്ഞർ

ഐഐഎസ്‌സിയില്‍ നിന്നുള്ള 30 ശാസ്ത്രജ്ഞരുടെ സംഘമാണ് ചിപ്പ് നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദേശം കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് മുന്‍പാകെ സമര്‍പ്പിച്ചത്. പ്രത്യേകതരം സെമികണ്ടക്ടര്‍ പദാര്‍ത്ഥങ്ങള്‍ (2ഡി മെറ്റീരിയല്‍) ഉപയോഗിച്ച് ചിപ്പ് നിര്‍മ്മിക്കാനാണ് പദ്ധതി. ഈ മെറ്റീരിയല്‍ ചെറിയ ചിപ്പ് നിര്‍മ്മിക്കാന്‍ സഹായകമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പുതുതലമുറ ചിപ്പുകളുടെ നിര്‍മ്മാണ രംഗത്ത് ആഗോള തലത്തിൽ ഒന്നാമനായി ഇന്ത്യ ഉയരുമെന്നാണ് കരുതുന്നത്.

ALSO READ : ഇന്ത്യൻ ലാപ്ടോപ് വിപണിയിലേക്ക് മാസ്സ് എൻട്രിയുമായി മോട്ടറോള

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News