
ആസ്ട്രേലിയക്കെതിരെ ഇന്ത്യൻ ഹോക്കി ടീമിന് തുടർച്ചയായി തോൽവി. ഓസീസുമായി ഇന്ത്യൻ പുരുഷ ടീം 3-2 നും വനിതാ ടീം 2-1 നും പരാജയപ്പെട്ടു. എഫ്‌ഐഎച്ച് പ്രോ ലീഗിന്റെ യൂറോപ്യൻ ലെഗിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ നില ദയനീയമാണ്. ഞായറാഴ്ചയിലെ തോൽവിയടക്കം ഇത് തുടർച്ചയായ ആറാം തോൽവിയാണ്.
അർജന്റീനയോടും നെതർലെൻസിനോടും ഇന്ത്യ നേരത്തെ പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ ഇന്ത്യയ്ക്കായി സഞ്ജയ് (മൂന്നാം മിനിറ്റ്), ദിൽപ്രീത് സിംഗ് (36) എന്നിവർ ഗോളുകൾ നേടിയപ്പോൾ, ഓസ്ട്രേലിയയ്ക്കായി ടിം ബ്രാൻഡ് (നാലാം മിനിറ്റ്), ബ്ലെയ്ക്ക് ഗോവേഴ്സ് (അഞ്ചാം മിനിറ്റ്), കൂപ്പർ ബേൺസ് (18) എന്നിവർ ഗോൾ നേടി. ഇന്ത്യ ഇനി ജൂൺ 21 ന് ബെൽജിയത്തെ നേരിടും.
Also read – ശ്രീലങ്കൻ ക്യാപ്റ്റനായിരുന്ന സമയത്ത് ഒരുപാട് തലമുടി നഷ്ടപ്പെട്ടതായി ആഞ്ചെലോ മാത്യൂസ്
ലണ്ടനിൽ വനിതാ ടീം ഓസ്ട്രേലിയക്കെതിരെ പൊരുതിയെങ്കിലും അവസാന നിമിഷം ഒരു ഗോൾ വഴങ്ങി 2-1 ന് പരാജയപ്പെട്ടു. വൈഷ്ണവി ഫാൽക്കെയാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. ആമി ലോട്ടൺ, ലെക്സി പിക്കറിംഗ് എന്നിവരാണ് ആസ്ട്രേലിക്കായി ഗോൾ നേടിയത്. വനിത ടീം ഇനി അർജന്റീനയെ നേരിടും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here