
അയർലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ തോൽവി ഒഴിവാക്കാൻ ഇന്ത്യ പൊരുതുന്നു. ബെൽഫാസ്റ്റിൽ അയർലൻഡിനോട് പരമ്പര നഷ്ടം എന്ന നാണക്കേട് ഒഴിവാക്കാൻ ഇറങ്ങിയ ഇന്ത്യ ബാറ്റിംഗ് തകർച്ച നേരിടുകയാണ്. ഈ മത്സരം പരാജയപ്പെട്ടാൽ 2024 ജനുവരിക്ക് ശേഷം ആദ്യമായി ഒരു ടി20 പരമ്പര കൈവിടേണ്ടി വരുമെന്ന നാണക്കേടും ഇന്ത്യയെ കാത്തിരിക്കുന്നു. 155 റൺസ് എന്ന വിജയലക്‌ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എട്ടു ഓവറുകൾ കഴിഞ്ഞപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 54 റൺസ് മാത്രമാണ് നേടിയത്.
ആദ്യ ഓവറിൽ തന്നെ ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമ്മയും പൂജ്യത്തിന് പുറത്തായി. പിന്നാലെ ഇഷാൻ കിഷനും നായകൻ ശ്രേയസ് അയ്യരും പവർ പ്ലേയിൽ തന്നെ മടങ്ങിയതോടെ ലോകചാമ്പ്യന്മാർ പരമ്പര തോൽവി മാനത്ത് തുടങ്ങി. നിലവിൽ തിലക് വർമ്മയും (21) അക്സർ പട്ടേലും (7) ആണ് ക്രീസിൽ. ആതിഥേയർക്ക് വേണ്ടി ഇന്ത്യൻ വംശജനായ ജയ് മൂൺദ്ര മൂന്നു വിക്കറ്റുകൾ ആണ് വീഴ്ത്തിയത്.
Also Read: അരങ്ങേറ്റം കിട്ടാക്കനി ? അയർലൻഡിനെതിരായ രണ്ടാം ടി20യിൽ വൈഭവ് സൂര്യവംശിക്ക് ടീമിൽ ഇടമില്ല
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ അയർലൻഡ് നിശ്ചിത 20 ഓവറുകളിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി. ഹാരി ടെക്ടറിന്റെ അർധസെഞ്ച്വറിയും ബെഞ്ചമിൻ കാലിട്സിന്റെ 37 റൺസും ആണ് ആതിഥേയരെ മാന്യമായ സ്‌കോറിൽ എത്തിച്ചത്. ഇന്ത്യയ്ക്കായി പ്രിൻസ് യാദവ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

