ഇംഗ്ലണ്ടിൽ കളി തുടുങ്ങുംമുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി; വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തിന് പരുക്ക്

rishab panth

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നതിന് മുമ്പ് ഇന്ത്യൻ ടീമിന് തിരിച്ചടി. വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തിന് പരിക്കേറ്റതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്. ഞായറാഴ്ച പരിശീലനത്തിനിടെയാണ് വൈസ് ക്യാപ്റ്റന് പരിക്കേറ്റത്. ഇടതു കയ്യിലാണ് പരിക്കെന്ന് റിപ്പോർട്ടുകൾ പറയുന്നു. മത്സര പരമ്പര ജൂൺ 20-നാണ് തുടങ്ങുന്നത്. ശുഭ്മൻ ഗിൽ നയിക്കുന്ന ഇന്ത്യൻ ടീം ശനിയാഴ്ചയാണ് ഇംഗ്ലണ്ടിൽ എത്തിയത്.

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറാണ്. വൈസ് ക്യാപ്റ്റനോടൊപ്പം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, പേസർമാരായ ജസ്‌പ്രീത്‌ ബുമ്ര, പ്രസിദ്ധ്‌ കൃഷ്‌ണ, മുഹമ്മദ്‌ സിറാജ്‌, അർഷ്‌ദീപ്‌ സിങ്‌, ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ എന്നിവരും ഞായറാഴ്ച പരിശീലനത്തിന് എത്തിയിരുന്നു.

ALSO READ; ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നിലനിർത്തി കാര്‍ലോസ് അല്‍ക്കാരസ്

വിരാട്‌ കോഹ്‌ലി, രോഹിത് ശർമ്മ, ആർ അശ്വിൻ എന്നിവർ വിരമിച്ചതിനു ശേഷമുള്ള ആദ്യ മത്സരമാണിത്. പതിനെട്ട് അംഗ ടീമിൽ മലയാളി താരം സഞ്ജു സാംസണുമുണ്ട്. ബി സായ് സുദർശൻ, അർഷ്‌ദീപ്‌ സിങ് എന്നിവരുടെ ആദ്യ ടെസ്റ്റ് മത്സരം കൂടിയാണിത്. ബെൻ സ്റ്റോക്‌സാണ് ഇംഗ്ലണ്ട് ടീമിനെ നയിക്കുന്നത്. മൂന്നു വർഷത്തിന് ശേഷം ഫാസ്റ്റ് ബൗളർ ജാമി ഓവർടൺ ടീമിൽ തിരിച്ചെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News