ഏഷ്യൻ കപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായക മത്സരം

ഏഷ്യൻ കപ്പിൽ ഇന്ന് ഇന്ത്യയ്ക്ക് നിർണായക മത്സരം. ഏഷ്യൻ കപ്പിലെ തങ്ങളുടെ അവസാന മത്സരത്തിൽ സിറിയയെ നേരിടാനിറങ്ങുമ്പോൾ സിറിയയ്ക്ക് കനത്ത തിരിച്ചടി നൽകാനാകും ടീമിന്‍റെ ശ്രമം. ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു 2023ലെ എഎഫ്‌സി ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ യാത്ര. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം തന്നെ കാ‍ഴ്ച വെച്ചെങ്കിലും വിജയിക്കാനായില്ല.

Also Read: പ്രഥമ രാജ്യാന്തര കായിക ഉച്ചകോടിക്ക് നാളെ തിരുവനന്തപുരത്ത് തുടക്കമാകും

കരുത്തരായ ഓസ്ട്രേലിയയോട് കിടപിടിക്കുന്ന പ്രകടനം കാ‍ഴ്ച വെച്ചെങ്കിലും പൊരുതി തോറ്റു. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരം അവസാനിച്ചപ്പോളും നിരാശരായി മടങ്ങേണ്ടിവന്നു ഇന്ത്യയ്ക്ക്. ഏകപക്ഷീയമായ മൂന്ന് ഗോളുകണക്കാണ് ഉസ്ബെക്കിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്.

Also Read: കേരളം ഒന്നിച്ചു നടന്നു; സംസ്ഥാനത്തുടനീളം കെ-വാക്ക് സംഘടിപ്പിച്ചു

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരത്തിൽ ടീം കാണിച്ച മികവ് രണ്ടാം മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ കാണാനിയില്ല. ഈ തിരിച്ചടികൾക്കൊണ്ട് തന്നെ ഇന്ത്യ ഗ്രൂപ്പ് ബിയിൽ ഏറ്റവും അവസാന സ്ഥാനത്താണ്. അതുകൊണ്ട് തന്നെ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാനുള്ള ഇന്ത്യയുടെ പ്രതീക്ഷകൾക്ക് സിറിയക്കെതിരായ വിജയം നിർണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News